ദില്ലിയെ നടുക്കി ക്രൂര കൊലപാതകം; മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു ഐആ‍ർഎസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ദില്ലിയിലെ കൈലാസ് ഹിൽസിൽ മുതിർന്ന ഐആ‍ർഎസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പ്രാഥമിക റിപ്പോർട്ട്. കൊലപാതകത്തിൽ വീട്ടിലെ മുൻ ജോലിക്കാരൻ പിടിയിൽ. ഇന്നലെ രാവിലെയാണ് ഈ ക്രൂരകൃത്യം നടന്നത്. അറസ്റ്റിലായ പ്രതിയെ പോലീസ് വൈദ്യ പരിശോധനക്ക് വിധേയമാക്കി.

രാജസ്ഥാനിൽ മറ്റൊരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ദില്ലിയിൽ ഒളിവിൽ കഴിയവേയാണ് പ്രതി കുറ്റകൃത്യം നടത്തിയത്. സംഭവ സമയത്ത് 22കാരിയായ പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ തിരികെ എത്തിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 19കാരനാണ് പ്രതി. ഒരു മാസം മുമ്പ് ഇയാളെ ജോലിയിൽ നിന്ന് പറഞ്ഞു വിട്ടിരുന്നു. ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.

ALSO READ; ഡൽഹിയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ, 23 കാരൻ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News