യമുനയിൽ വിഷജലം; ദില്ലിയിൽ ജലക്ഷാമം

Delhi Water crisis

യമുന നദിയിലെ അമോണിയയുടെ അംശം ഉയർന്നതുമൂലം ദില്ലിയിൽ ജലക്ഷാമം. ഡൽഹിയുടെ പല ഭാഗങ്ങളിലും നവംബർ 1 വരെ ജലക്ഷാമം ഉള്ളതായി ദില്ലി ജല ബോർഡ് ഞായറാഴ്ച അറിയിച്ചു. കിഴക്ക്, വടക്ക് കിഴക്ക്, തെക്ക് ഡൽഹിയുടെ നിരവധി ഭാഗങ്ങളെയും ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിന് കീഴിലുള്ള പ്രദേശങ്ങളെയുമാണ്‌ പ്രധാനമായും ജലക്ഷാമം ബാധിക്കുക.

Also Read: ‘ഹിന്ദുക്കളെ ഭഗീരഥിയില്‍ മുക്കിക്കൊല്ലുമെന്ന് ടിഎംസി നേതാവ്, എങ്കില്‍ വെട്ടികൊന്ന് കുഴിച്ചുമൂടുമെന്ന് മിഥുന്‍ ചക്രബര്‍ത്തി’

ഉത്തർപ്രദേശിലെ മുറാദ്‌നഗറിലെ അപ്പർ ഗംഗാ കനാലാണ്‌ ദില്ലിയിലേക്ക് പ്രധാനമായും വെള്ളം നൽകുന്നത്‌. ഉത്തർപ്രദേശ് ജലസേചന വകുപ്പ് ഒക്ടോബർ 12 മുതൽ 31 കനാൽ അടച്ചതിനാലാണ്‌ ജലക്ഷാമമെന്ന്‌ ജല ബോർഡ് പറഞ്ഞു. ഡൽഹി നിവാസികളോട് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ആവശ്യമായ അളവിൽ വെള്ളം മുൻകൂട്ടി സംഭരിക്കാനും വെള്ളം സൂക്ഷിച്ച്‌ ഉപയോഗിക്കാനും ജല ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.

1.5PPM ൽ കൂടതൽ അമോണിയ യമുനജലത്തിലുണ്ട്. അതുകൊണ്ട് യമുനയിലെ ജലം വിതരണയോഗ്യമല്ലെന്നാണ് ഡൽഹി ജല ബോർഡ് അറിയിച്ചത്.

News Summary : Delhi To Face Water Shortage Due To High Ammonia Content In Yamuna

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration