
തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു. ന്യൂദില്ലി – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തിലാണ് ലാന്‍ഡിംഗിനിടെ പക്ഷി ഇടിച്ചത്. 200 അടി ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് വിമാനത്തില്‍ പക്ഷിയിടിച്ചത്. സുരക്ഷിതമായ ലാന്‍ഡ് ചെയ്തശേഷം പൈലറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
ALSO READ: നിലമ്പൂരിലെ യുഡിഫ് ബിജെപി അന്തര്‍ധാര തൃശൂര്‍ ലോകസഭ തെരഞ്ഞെടുപ്പിലടക്കം വോട്ട് മറിച്ചതിനുള്ള പ്രത്യുപകാരം; മുഖ്യശത്രു എല്‍ഡിഎഫെന്ന് വെളിപ്പെടുത്തല്‍
പ്രാഥമിക പരിശോധനയില്‍ വിമാനത്തില്‍ കേടുപാടില്ലെങ്കിലും വിശദ പരിശോധന ആവശ്യമായതിനെ തുടര്‍ന്ന് വിമാനത്തിന്റെ ദില്ലിയിലേക്ക് ഇന്നുളള മടക്കയാത്ര റദ്ദാക്കി. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ വിശദമായ പരിശോധനക്ക് ശേഷം വിമാനം ദില്ലിക്ക് തിരിക്കും.
ALSO READ: പിന്നോട്ടെടുക്കാതെ ഇറാൻ, തൊടുത്തത് വജ്രായുധം തന്നെ; ഇസ്രയേലിനെതിരെ പ്രയോഗിച്ച ഖൈബർ ഷേക്കൻ ബാലിസ്റ്റിക് മിസൈലിനെ കുറിച്ച് അറിയാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here