മോദിയുടെ പരിപാടിക്കായി പെരുന്നാൾ അവധി ഒഴിവാക്കി ദില്ലി യൂണിവേഴ്സിറ്റി

ബലിപെരുന്നാൾ ദിവസം പ്രവൃത്തിദിനമാക്കി ഉത്തരവിറക്കി ദില്ലി സർവകലാശാല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കായാണ് ഇത്തരമൊരു തീരുമാനമെന്നാണ് യൂണിവേഴ്സിറ്റിയുടെ വിശദീകരണം. ജൂൺ 29നാണ് സർവകലാശാലാ സാധാരണ പോലെ പ്രവർത്തിക്കുമെന്ന് അറിയിച്ചത്. യൂണിവേഴ്സിറ്റിയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന നിർദ്ദേശവും യൂണിവേഴ്സിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. അതേസമയം പെരുന്നാൾ ആഘോഷിക്കുന്നവർക്ക് ഇതിൽനിന്ന് ഒഴിവുണ്ടെന്ന് ഉത്തരവിൽ പറയുന്നു.

പ്രധാനമന്ത്രി മോദിയുടെ പരിപാടിക്കു മുന്നോടിയായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തീകരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് സർവകലാശാലാ വൃത്തങ്ങൾ വിശദീകരിക്കുന്നത്. ജൂൺ 30നാണ് ഡി.യു ശതാബ്ദി ആഘോഷങ്ങളുടെ സമാപനം. ചടങ്ങിൽ മുഖ്യാതിഥിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരവിനെതിരെ ഒരു വിഭാഗം അധ്യാപകർ രംഗത്തെത്തിയിട്ടുണ്ട്. ജൂൺ 29 കേന്ദ്ര ഗസറ്റിൽ വ്യക്തമാക്കിയ നിർബന്ധിത ഈദുൽ അദ്ഹാ അവധിദിനമാണെന്ന് ഡെമോക്രാറ്റിക് ഫെഡറേഷൻ ഓഫ് ടീച്ചേഴ്‌സ് വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.

also read; കല്ലറ ഇളക്കി മാറ്റി വെള്ളരിക്കയും അറബി സൂക്തങ്ങൾ എഴുതിയ തകിടും നിക്ഷേപിച്ചയാൾ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News