യുജി അപേക്ഷാ ഫോമിൽ ഉർദു ഭാഷയില്ല; പകരം ഓപ്ഷൻ ‘മുസ്ലിം’! ദില്ലി സർവകാലശാലക്കെതിരെ വൻ പ്രതിഷേധം

delhi unversity

യുജി അപേക്ഷാ ഫോമിൽ ഉർദു ഭാഷ ഒഴിവാക്കി ദില്ലി സർവകാലശാല. പകരം മാതൃഭാഷ ഓപ്ഷനുകളിൽ മുസ്ലിം എന്നാണ് ചേർത്തിരിക്കുന്നത്. ഉറുദു എന്ന ഭാഷയ്ക്ക് തത്തുല്യമായി ‘മുസ്ലിം’ എന്ന് പ്രയോഗിച്ചതിൽ കനത്ത പ്രതിഷേധമാണ് സർവകലാശാലക്കെതിരെ ഉയരുന്നു. ജാതീയത വ്യക്തമാക്കുന്ന മോച്ചി, ബീഹാറി എന്നിവയും മാതൃഭാഷ ഓപ്ഷനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അപേക്ഷാഫോമിലെ പിഴവുകളിൽ പ്രതിഷേധമുയർത്തി എസ് എഫ് ഐ രംഗത്തെത്തി. ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നതാണ് സർവ്വകലാശാലയുടെ നീക്കമെന്ന് എസ് എഫ് ഐ ആരോപിച്ചു. പ്രാദേശിക ഭാഷകളെ ഇല്ലാതാക്കാനുള്ള ബിജെപി അജണ്ടയാണ് ഇതിനു പിന്നിൽ. സർവകലാശാലകളിലെ കാവിവൽക്കരണ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും എസ് എഫ് ഐ പറഞ്ഞു.

ALSO READ; വിൻഡോ സീറ്റ് നൽകാൻ തയ്യാറായില്ല; വന്ദേഭാരതിൽ യാത്രക്കാരനെ മർദിച്ച് ബിജെപി എംഎൽഎയുടെ അനുയായികൾ

ഇത് വെറുമൊരു ക്ലറിക്കൽ പിശകല്ലെന്നും ഒരു സമൂഹത്തെ മുഴുവൻ ഒരു മത ലേബലിലേക്ക് ചുരുക്കി, ഭാഷാപരവും സാംസ്കാരികവും പ്രാദേശികവുമായ സ്വത്വങ്ങളെ ഇല്ലാതാക്കുന്ന വർഗീയ മാനസികാവസ്ഥയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് (ഡിടിഎഫ്) ജനറൽ സെക്രട്ടറി ആഭ ദേവ് ഹബീബ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ അടക്കം ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഉറുദു ഉപയോഗിക്കുന്നവർ മുസ്ലിം മതവിഭാഗത്തിൽ പെട്ടവർ മാത്രമെന്ന ബോധം അടിച്ചേൽപ്പിക്കാൻ ഉള്ള ശ്രമമാണോ നടക്കുന്നതെന്നും ചോദ്യങ്ങളുയരുന്നുണ്ട്. ദില്ലി യൂണിവേ‍ഴ്സിറ്റിയുടെ നടപടി ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിന്റെ നഗ്നമായ ലംഘനമാണെന്നും പ്രതിഷേധക്കാർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News