വീടിന് മുന്നില്‍ മലമൂത്രവിസര്‍ജനം ചെയ്യിപ്പിക്കുന്നതിനെ ചോദ്യം ചെയ്തു; യുവതിയെ കടിച്ചുകീറി പിറ്റ് ബുള്‍

യുവതിയെ കടിച്ചുകുടഞ്ഞ് പിറ്റ് ബുള്‍. വടക്കന്‍ ദില്ലിയിലെ സ്വരൂപ് നഗറിലാണ് സംഭവം. തന്റെ വീടിനു മുന്‍പില്‍ വളര്‍ത്തുനായയെ മലമൂത്രവിസര്‍ജനം ചെയ്യിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത റിയാ ദേവി എന്ന യുവതിയെയാണ് നായ കടിച്ച് കുടഞ്ഞത്. യുവതിയുടെ കാലിലും കയ്യിലും അഞ്ചിടത്തായി പിറ്റ്ബുള്‍ കടിച്ചു കുടഞ്ഞതായാണ് റിപ്പോര്‍ട്ട്.

Also Read : തൃശൂരില്‍ യുവതിയെ കത്തികാട്ടി ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നു

ഏതാനും ദിവസങ്ങളായി റിയാ ദേവി എന്ന യുവതിയുടെ വീടിനു മുന്‍പിലാണ് അയല്‍ക്കാരന്‍ തന്റെ വളര്‍ത്തുനായയെ മലമൂത്രവിസര്‍ജനം ചെയ്യാനനുവദിച്ചത്. ഇത് ചോദ്യം ചെയ്ത റിയാദേവിയോട് കയര്‍ത്ത അയല്‍ക്കാരന്‍ തന്റെ പിറ്റ് ബുള്ളിനെ യുവതിക്കുനേരെ അഴിച്ചുവിടുകയായിരുന്നു.

Also Read : മത്സ്യബന്ധന ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം, ഒരു മരണം

മറ്റ് അയല്‍ക്കാരാണ് പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിച്ചത്. സംഭവം വീടിനു പുറത്തെ സിസിടിവി കാമറയില്‍ തെളിഞ്ഞതോടെ യുവതി പരാതി നല്‍കുകയായിരുന്നു. നേരത്തേയും പല കാരണങ്ങളുടെ പേരില്‍ പിറ്റ്ബുള്ളിന്റെ ഉടമയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്ന് റിയാദേവിയുടെ കുടുംബം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel