ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയം; സഹോദരിയുടെ മുഖത്തേക്ക് വെടിയുതിര്‍ത്ത് യുവതി; അറസ്റ്റ്

ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സഹോദരിക്ക് നേരെ വെടിയുതിര്‍ത്ത് യുവതി. ദില്ലിയിലാണ് സംഭവം. മുപ്പതുകാരിയായ സോനുവാണ് സഹോദരി സുലൈമയ്ക്ക് നേരെ വെടിയുതിര്‍ത്തത്. സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

also read- ലോക്‌സഭയില്‍ നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തു

വടക്കുകിഴക്കന്‍ ദില്ലിയിലെ ശാസ്ത്രി പാര്‍ക്കിലെ ബുലന്ദ് മസ്ജിദ് പ്രദേശത്താണ് സഹോദരിമാര്‍ താമസിക്കുന്നത്. ബുധനാഴ്ച വൈകിട്ടാണ് സുമൈല (20) മൂത്ത സഹോദരി തന്നെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ (നോര്‍ത്ത് ഈസ്റ്റ്) ജോയ് ടിര്‍ക്കി പറഞ്ഞു. മുഖത്തേയ്ക്കു വെടിയുതിര്‍ത്തശേഷം പലതവണ തോക്കു ഉപയോഗിച്ച് തലയ്ക്കടിച്ചെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നു സോനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണെന്നു പൊലീസ് വ്യക്തമാക്കി.

also read- ആലപ്പുഴയില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി; യുവതിക്ക് ഗുരുതര പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News