
ഊബർ യാത്രക്കിടെ പാതിവഴിയിൽ സുഖമില്ലാതായ ഡ്രൈവറിൽ നിന്നും വാഹനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത യാത്രക്കാരിയായ യുവതിയുടെ വീഡിയോ വൈറലായി. വാഹനമോടിക്കാൻ പറ്റാത്ത നിലയിൽ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ഊബർ ഡ്രൈവറിനെ പിന്നിലേക്ക് മാറ്റി യാത്രക്കാരിയായ യുവതി ഡ്രൈവിങ് സീറ്റിലേക്കെത്തിയത്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ രക്ഷയാവാൻ എല്ലാവരും ഡ്രൈവിംഗ് പഠിച്ചിരിക്കണമെന്നും യുവതി വീഡിയോ സന്ദേശത്തിൽ പറയുന്നു.
അമ്മക്കും മകൾക്കും അമ്മൂമ്മക്കും ഒപ്പമായിരുന്നു അമൈറ ഗുരുഗ്രമിൽ നിന്നും യാത്ര തുടങ്ങിയത്. എന്നാൽ പകുതിയായപ്പോഴേക്കും ഡ്രൈവർ തനിക്ക് ഇനി മുന്നോട്ട് പോകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.
ALSO READ; ഏക്നാഥ് ഷിൻഡെയെ കളിയാക്കി; കൊമേഡിയൻ കുനാൽ കമ്രയുടെ വേദി അടിച്ചു തകർത്ത് ശിവസേന
വീഡിയോ പകർത്തിയ യുവതി ഇത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ വൈറലാവുകയും നിരവധിപേർ യുവതിയെ അഭിനന്ദിച്ചും പിന്തുണച്ചും രംഗത്തെത്തുകയും ചെയ്തു. അതാണ് മനുഷ്യത്വം, നന്നായിരിക്കുന്നു എന്നാണ് ഒരാളുടെ കമന്‍റ്. യുവതിയുടെ സന്ദേശം തികച്ചും ശരിയാണെന്നും എല്ലാവരും ഡ്രൈവിംഗ് പഠിച്ചിരിക്കണമെന്നും മറ്റൊരാളും അഭിപ്രായപ്പെട്ടു. ഇത്തരം അടിയന്തര സാഹചര്യങ്ങൾക്കായി ഊബർ പോലുള്ള കാബ് സംവിധാനങ്ങൾ സമാന്തര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും ആളുകൾ ആവശ്യപ്പെടുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here