ദില്ലിയിൽ വായുമലിനീകരണം രൂക്ഷം; വായു ഗുണനിലവാര സൂചിക 500 ന് മുകളിൽ

ദില്ലിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവിൽ 500 ന് മുകളിലാണ് വായു ഗുണനിലവാര സൂചിക. ദില്ലിയിലെ പലയിടങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടു. വായുമലിനീകരണം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും എന്നാണ് വിവരം.

Also read:തൃശൂരിൽ നവജാത ശിശുവിനെ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദില്ലിയിൽ വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിനെ തുടർന്ന്, ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) സ്റ്റേജ്-3 പ്രകാരം എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ദില്ലിയിൽ ആവശ്യമല്ലാത്ത നിർമാണപ്രവർത്തനങ്ങൾ, കല്ല് തകർക്കൽ, ഖനനം എന്നിവ നിരോധിക്കുമെന്ന് മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി.

Also read:ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം തുടരുന്നു

എന്നാൽ ദേശീയ സുരക്ഷ അല്ലെങ്കിൽ പ്രതിരോധം, ദേശീയ പ്രാധാന്യമുള്ള പദ്ധതികൾ, മെട്രോ റെയിൽ, വിമാനത്താവളങ്ങൾ, അന്തർസംസ്ഥാന ബസ് ടെർമിനലുകൾ, ആരോഗ്യ സംരക്ഷണം, റെയിൽവേ, ഹൈവേകൾ, പൈപ്പ് ലൈനുകൾ, ശുചിത്വം, ജലവിതരണം, റോഡുകൾ, മേൽപ്പാലങ്ങൾ, വൈദ്യുതി പ്രക്ഷേപണം എന്നിവയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News