
ചിക്കന്‍ ബിരിയാണി മാറി നില്‍ക്കും, ഉച്ചയ്‌ക്കൊരു കിടിലന്‍ വെറൈറ്റി ബിരിയാണി ആയാലോ ? ചിക്കന്‍ ബിരിയാണിയേക്കാള്‍ കിടിലന്‍ രുചിയില്‍ മുട്ട ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
ബിരിയാണി അരി – 4 കപ്പ്
മുട്ട – 4 എണ്ണം
നെയ്യ് – 3 ടേബിള്‍സ്പൂണ്‍
സവാള – 5 എണ്ണം
കാരറ്റ് – 1 എണ്ണം (ചെറുത്)
ഇഞ്ചി – 1 ഇഞ്ച് കഷണം
വെളുത്തുള്ളി – 8 അല്ലി
തക്കാളി – 2 എണ്ണം
കാപ്‌സികം – ½ എണ്ണം
കറിവേപ്പില – 1 ഇതള്‍
പാല്‍ – ¾ കപ്പ്
കശുവണ്ടി – 15 എണ്ണം
ഉണക്ക മുന്തിരി – 15 എണ്ണം
കാശ്മീരി മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
ഗരംമസാല – 1 ടീസ്പൂണ്‍
കറുവാപട്ട – 3 കഷ്ണം
ഗ്രാമ്പു – 10 എണ്ണം
ഏലയ്ക്ക – 4 എണ്ണം
കുരുമുളക് – 10 എണ്ണം
മല്ലിയില – 3 ഇതള്‍
പുതിനയില – 5 ഇല
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
ചൂടുവെള്ളം – 7 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി വൃത്തിയായി കഴുകിയ ശേഷം ½ മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.
മുട്ട വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് പുഴുങ്ങി എടുക്കുക.
തോട് കളഞ്ഞശേഷം രണ്ടായി മുറിക്കുക.
സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കാരറ്റ്, കാപ്‌സിക്കം, മല്ലിയില, പുതിനയില അരിഞ്ഞെടുക്കുക.
പാനില്‍ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക.
ഇതിലേയ്ക്ക് അരി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക.
7കപ്പ് ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക.
പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്തുകോരുക.
2 സവാള അരിഞ്ഞതിട്ട് വഴറ്റിയ ശേഷം 1 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക.
പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സവാള, കാരറ്റ്, ഉപ്പ് ചേര്‍ത്ത് വഴറ്റുക.
ഇതിലേക്ക് മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് ഇളക്കുക.
ഇതിലേയ്ക്ക് തക്കാളി, കാപ്‌സിക്കം, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.
പിന്നീട് പാല്‍ ചേര്‍ത്ത് യോജിപ്പിക്കുക.
തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ മുട്ട ചേര്‍ത്ത് തീ അണയ്ക്കുക.
ദം ചെയ്യുന്നതിനുള്ള പാത്രത്തില്‍ നെയ്യ് പുരട്ടി ചോറും മുട്ട മസാലയും ഇടവിട്ട് നിരത്തുക.
വറുത്ത സവാള, കശുവണ്ടി, ഉണക്ക മുന്തിരി, മല്ലിയില, പുതിനയില എന്നിവയും ഇടവിട്ട് ചേര്‍ക്കുക.
ഏറ്റവും മുകളില്‍ നെയ്യ് ഒഴിച്ച് പാത്രം അടയ്ക്കുക.
കട്ടിയുള്ള ദോശക്കല്ല് ചൂടാക്കി ബിരിയാണി നിറച്ച പാത്രം അതിനു മുകളില്‍ വയ്ക്കുക.
ഏകദേശം 10-15 മിനിറ്റ് ചൂടാക്കുക.
അതിനുശേഷം തീ അണച്ച് വീണ്ടും 10 മിനിറ്റ് നേരം അടച്ച് വയ്ക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here