മാമ്പഴക്കാലത്ത് ബ്രേക്ക്ഫാസ്റ്റിന് കിടിലന്‍ മാമ്പഴ ദോശ ആയാലോ ?

മാമ്പഴക്കാലത്ത് ബ്രേക്ക്ഫാസ്റ്റിന് കിടിലന്‍ മാമ്പഴ ദോശ ആയാലോ ? മധുരം കിനിയുന്ന സോഫ്റ്റായ മാമ്പഴ ദോശ വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഗോതമ്പുമാവ് രണ്ടു കപ്പ്

ഒരു വലിയ മാമ്പഴം – പേസ്റ്റാക്കിയത്

പഞ്ചസാര – രണ്ടു ടേബിള്‍ സ്പൂണ്‍

ഏലയ്ക്കാപ്പൊടി – രണ്ടു ടേബിള്‍ സ്പൂണ്‍

തേങ്ങാ ചിരകിയത്

ഉപ്പ്

സോഡാപ്പൊടി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ടു കപ്പ് ഗോതമ്പുമാവില്‍ ഒരു വലിയ മാമ്പഴം പേസ്റ്റാക്കിയത് ചേര്‍ക്കുക

അതില്‍ രണ്ടു സ്പൂണ്‍ പഞ്ചസാര, ഏലയ്ക്കാപ്പൊടി, തേങ്ങാ ചിരകിയത്, ഉപ്പ്, ഒരു നുള്ള് സോഡാപ്പൊടിയും ചേര്‍ക്കുക

ഇവ ചേര്‍ത്ത് യോജിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് ചെറിയ ദോശ ഉണ്ടാക്കാം.

നെയ്യ് ഒരു ചെറിയ സ്പൂണ്‍ ദോശയുടെ മുകളില്‍ ഒഴിച്ചാല്‍ സ്വാദ് കൂടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News