ഉപ്പുമാവ്  ഒട്ടും  കട്ടപിടിക്കാതിരിക്കാന്‍ ഒരു എളുപ്പവിദ്യ

നമുക്കെല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പ്രഭാതഭക്ഷണമാണ് ഉപ്പുമാവ്. എന്നാല്‍ എപ്പോള്‍ ഉപ്പുമാവുണ്ടാക്കിയാലും അത് കട്ടകെട്ടുന്നത് പതിവുമാണ്. എന്നാല്‍ കട്ടപിടിക്കാതെ കിടിലന്‍ രുചിയില്‍ നമുക്ക് ഉപ്പുമാവ് വീട്ടിലുണ്ടാക്കാം.

ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട കെട്ടുകയില്ല. നല്ല സൂപ്പര്‍ ഉപ്പുമാവ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ

വേണ്ട ചേരുവകള്‍

റവ                3 കപ്പ്

പച്ചമുളക്    3 എണ്ണം

സവാള         2 എണ്ണം

ഇഞ്ചി          2 സ്പൂണ്‍

ഉഴുന്ന്         2 സ്പൂണ്‍

എണ്ണ          3 സ്പൂണ്‍

കടുക്         1 സ്പൂണ്‍

ചുവന്ന മുളക്-3 എണ്ണം

കറിവേപ്പില    2 തണ്ട്

ക്യാരറ്റ്           1 എണ്ണം

ഉപ്പ്               1 സ്പൂണ്‍

വെള്ളം            3 ഗ്ലാസ്

തേങ്ങ             1/2 മുറി തേങ്ങയുടെ

തയ്യാറാക്കുന്ന വിധം

ആദ്യം റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം നന്നായിട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കുക.

ചീനച്ചട്ടി വെച്ച് ചൂടാകുമ്പോള്‍ അതിലേക്ക് എണ്ണ ചേര്‍ത്ത്, ചൂടാക്കി കടുക് പൊട്ടിച്ച്, അതിലേക്ക് സവാള ചേര്‍ത്ത് നന്നായി വഴറ്റി അതിലേക്ക് കാരറ്റ് ചേര്‍ത്ത്, പച്ചമുളക്, ഇഞ്ചിയും ചേര്‍ത്ത്, അതിലേക്ക് ചേര്‍ത്ത് അതിലേക്ക് കറിവേപ്പിലയും ചേര്‍ത്ത്, ഇത് നന്നായി വഴറ്റി ചിരകിയ തേങ്ങയും ചേര്‍ത്ത് നന്നായിട്ട്  മൂപ്പിച്ചെടുക്കുക.

മൂത്തുകഴിയുമ്പോള്‍ അതിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കൊടുക്കാം.

ഇത് നന്നായി തിളച്ചതിനു ശേഷം മാത്രം വറുത്ത റവ ചേര്‍ത്ത് കൊടുക്കുക.

എല്ലാം നന്നായിട്ട് തിളച്ച് റവ നന്നായിട്ട് വിട്ടു വിട്ടു വരുന്നത് വരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കണം. വെന്തുകഴിയുമ്പോള്‍ തീ ഓഫ് ചെയ്യാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News