ഒരേ ഒരു വഴുതനങ്ങ മതി; ചപ്പാത്തിക്കൊരുക്കാം ഒരു കിടിലന്‍ കറി

ഒരേ ഒരു വഴുതനങ്ങ മതി, ചപ്പാത്തിക്കൊരുക്കാം ഒരു കിടിലന്‍ കറി. വളരെ പെട്ടന്ന് നല്ല കിടിലന്‍ രുചിയില്‍ വഴുതനങ്ങ കറി വയ്ക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

1.വഴുതനങ്ങ – ഒരെണ്ണം, നീളത്തില്‍ അല്‍പം വലുപ്പത്തില്‍ അരിഞ്ഞത്

2.വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍

3.കടുക് – ഒരു ചെറിയ സ്പൂണ്‍

4.ഉപ്പ് – പാകത്തിന്

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

കറിവേപ്പില – പാകത്തിന്

5.മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍

പെരുംജീരകംപൊടി – അര ചെറിയ സ്പൂണ്‍

ജീരകം പൊടി – കാല്‍ ചെറിയ സ്പൂണ്‍

ഉലുവപ്പൊടി – ഒരു നുള്ള്

6.നാരങ്ങാനീര് – ഒരു ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

വഴുതനങ്ങ നീളത്തില്‍ അല്‍പം വലുപ്പത്തില്‍ മുറിച്ചു വയ്ക്കണം.

പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

ഇതിലേക്ക് വഴുതനങ്ങ ചേര്‍ത്തു അഞ്ചു മിനിറ്റ് വഴറ്റുക.

വഴന്നു തുടങ്ങുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തിളക്കുക.

മസാല മൂത്തുവരുമ്പോള്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റി മൂടി വച്ചു വേവിക്കുക.

വെന്തു വരുമ്പോള്‍ മൂടി തുറന്നു നാരങ്ങാനീരും ചേര്‍ത്ത് വെള്ളം വറ്റിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News