രാത്രിയില്‍ രുചിയൂറും നുറുക്ക് ഗോതമ്പ് പാല്‍കഞ്ഞി ആയാലോ ?

രാത്രിയില്‍ രുചിയൂറും നുറുക്ക് ഗോതമ്പ് പാല്‍കഞ്ഞി ആയാലോ ? നല്ല കിടിലന്‍ ടേസ്റ്റില്‍ വളരെ പെട്ടന്ന് നുറുക്ക് ഗോതമ്പ് പാല്‍കഞ്ഞി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

നുറുക്ക് ഗോതമ്പ് (സൂചി ഗോതമ്പ്) – 1 കപ്പ്

വെള്ളം – 5 കപ്പ്

തേങ്ങാപ്പാല്‍ ( ഇടത്തരം ) – 1 കപ്പ്

ഉപ്പ് ( ആവശ്യത്തിന് )

തയാറാക്കുന്ന വിധം

ഒരു കപ്പ് നുറുക്ക് ഗോതമ്പ് അളന്നെടുത്ത് കഴുകി വൃത്തിയാക്കി പ്രഷര്‍ കുക്കറിലേക്ക് മാറ്റുക

അതിലേക്ക് അഞ്ച് കപ്പ് വെള്ളം ഒഴിക്കുക.

ആവശ്യത്തിന് ഉപ്പ് ഇട്ട ശേഷം പ്രഷര്‍ കുക്കര്‍ അടച്ച്് വച്ച് മീഡിയം തീയില്‍ വേവിച്ചെടുക്കുക.

കഞ്ഞിയിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് അഞ്ചു മിനിറ്റ് നേരം പ്രഷര്‍ കുക്കര്‍ തുറന്നു വച്ച് തിളപ്പിച്ചെടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News