ചായയ്‌ക്കൊപ്പം നല്ല എരിവൂറും മസാല വട ആയാലോ ?

ചായയ്‌ക്കൊപ്പം നല്ല എരിവൂറും മസാല വട തയ്യാറാക്കിയാലോ ? എരിവൂറും മസാല വട സിംപിളായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ

ചേരുവകള്‍

കടല പരിപ്പ് – 1 കപ്പ്

കറുവപ്പട്ട – ചെറിയ കഷ്ണം

പച്ചമുളക് – 3എണ്ണം

വെളുത്തുള്ളി – 3 അല്ലി

ഇഞ്ചി – ചെറിയ കഷ്ണം

പെരുംജീരകം – 1 ടീസ്പൂണ്‍

സവാള -1 അരിഞ്ഞത്

കറിവേപ്പില – അരിഞ്ഞത് ആവശ്യത്തിന്

മല്ലിയില – അരിഞ്ഞത് ആവശ്യത്തിന്

കായപ്പൊടി – 1/8 ടീസ്പൂണ്‍

ഉപ്പ് – 1/2 ടീസ്പൂണ്‍

എണ്ണ – വറുക്കാന്‍ ആവിശ്യത്തിന്

തയാറാക്കുന്ന വിധം

പരിപ്പ് 3 മണിക്കൂര്‍ കുതിര്‍ക്കാന്‍ ഇടുക.

ഒരു മിക്‌സിയുടെ ജാറില്‍ കറുവപ്പട്ട, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം എന്നിവ തരുതരിപ്പായി അരച്ചെടുക്കുക

അതിലേക്ക് കുതിര്‍ത്ത പരിപ്പ് പരിപ്പ് ചേര്‍ത്ത് കുറച്ച് തരുതരിപ്പായി അരച്ചെടുക്കുക

അരച്ചെടുത്ത കൂട്ടിലേക്ക് സവാള അരിഞ്ഞത്, കായപ്പൊടി, കറിവേപ്പില, മല്ലിയില , ഉപ്പ് ചേര്‍ത്ത് മിക്‌സ് ചെയ്ത് പരിപ്പ് വടയുടെ ആകൃതിയില്‍ പരത്തി എടുത്ത് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News