വെറും കനം കുറച്ച് നല്ല പഞ്ഞിപോലെ ഈസിയായി തയ്യാറാക്കാം നൈസ് പത്തിരി

അരിപ്പത്തിരി അല്ലെങ്കില്‍ നൈസ് പത്തിരി ഇഷ്ടമില്ലാത്തവരായി ഒരുമുണ്ടാകില്ല. നല്ല പഞ്ഞിപോലെ വെറും പേപ്പറിന്റെ കനത്തില്‍ ഉണ്ടാക്കുന്ന അരിപ്പത്തിരി സ്വാദിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

അരിപ്പൊടി- 1 അര കപ്പ്

വെള്ളം – 3 കപ്പ്

ഉപ്പ്

എണ്ണ 1 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

3 കപ്പ് വെള്ളം ചൂടാക്കി അത് തിളക്കുമ്പോള്‍ ഉപ്പും എണ്ണയും അരിപ്പൊടി ഇട്ടു നന്നായി കുഴച്ചെടുക്കുക.

ഇനി ചൂടോടെ കുറച്ചു പൊടി തൂകി കട്ടി കുറച്ചു പരത്തി ചുട്ടെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here