തനി നാടന്‍ ചെമ്മീന്‍ തീയലുണ്ടെങ്കില്‍ ഊണിന് മറ്റൊന്നും വേണ്ട

തനി നാടന്‍ ചെമ്മീന്‍ തീയലുണ്ടെങ്കില്‍ ഊണിന് മറ്റൊന്നും വേണ്ട. നല്ല കിടിലന്‍ രുചിയില്‍ ടേസ്റ്റി ചെമ്മീന്‍ തീയല്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : പ്രതിഫലത്തിൽ നിന്നും ഒരു ലക്ഷം വീതം 100 കുടുംബങ്ങള്‍ക്ക്; വിജയ് ദേവെരകൊണ്ട

ചേരുവകള്‍

പച്ച കൊഞ്ച് – അരക്കിലോഗ്രാം

തേങ്ങ ചിരകിയത് – ഒന്നര കപ്പ്

മല്ലി – രണ്ട് ടേബിള്‍സ്പൂണ്‍

വറ്റല്‍മുളക് – 8

കറിവേപ്പില – ഒരു തണ്ട്

ഉലുവ – കാല്‍ ടീസ്പൂണ്‍

വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

ചുവന്നുള്ളി – രണ്ട് കപ്പ്

പച്ചമുളക് – 4 എണ്ണം

തേങ്ങാക്കൊത്ത് – കാല്‍ കപ്പ്

ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് – ഒരു ടേബിള്‍സ്പൂണ്‍

കറിവേപ്പില

മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കൊഞ്ച് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി വയ്ക്കുക.

തേങ്ങ ചിരകിയത്, മല്ലി, വറ്റല്‍മുളക്, കറിവേപ്പില, ഉലുവ എന്നിവ ബ്രൗണ്‍ നിറത്തില്‍ മൂപ്പിച്ചെടുക്കുക.

ചൂടാറിയതിനു ശേഷം മിക്‌സിയില്‍ ഇട്ട് എണ്ണ തെളിയുന്നതുവരെ പൊടിച്ചെടുക്കുക.

ഒരു മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക.

Also Read : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ നേരത്തേ തന്നെ ആരംഭിച്ചെന്ന് റിപ്പോർട്ട്

നീളത്തില്‍ അരിഞ്ഞ ചുവന്നുള്ളി, തേങ്ങാക്കൊത്ത്, പച്ചമുളക്, കറിവേപ്പില, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് എന്നിവ ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക.

ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും കൊഞ്ചും ചേര്‍ത്ത് അല്‍പനേരം കൂടി വഴറ്റുക.

തേങ്ങ അരച്ചത്, ആവശ്യത്തിന് തിളച്ച വെള്ളം, പുളി പിഴിഞ്ഞത്, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.

അടച്ചു വച്ച് ചെറിയ തീയില്‍ ചാറ് കുറുകുന്നതുവരെ വേവിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News