പത്ത് മിനുട്ട് മതി, കുക്കറിലുണ്ടാക്കാം കിടിലന്‍ ചെമ്മീന്‍ ബിരിയാണി

വെറും പത്ത് മിനുട്ട് മതി, കുക്കറിലുണ്ടാക്കാം കിടിലന്‍ ചെമ്മീന്‍ ബിരിയാണി. എങ്ങനെയെന്നല്ലേ, നോക്കാം

ചേരുവകള്‍

ചെമ്മീന്‍ മാരിനേറ്റ് ചെയ്യാന്‍ ആവശ്യമായ ചേരുവകള്‍

മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

ജീരകപ്പൊടി – 1/2 ടീസ്പൂണ്‍

പുതിനയില അരിഞ്ഞത് – 1/4 കപ്പ്

മല്ലിയില അരിഞ്ഞത് – 1/4 കപ്പ്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍

ഉപ്പ് – പാകത്തിന്

തൈര് – 2 ടേബിള്‍സ്പൂണ്‍

നാരങ്ങ നീര് – പകുതി നാരങ്ങ

ബിരിയാണി തയാറാക്കാന്‍ ആവശ്യമായ ചേരുവകള്‍

നെയ്യ് – 1 ടേബിള്‍സ്പൂണ്‍

വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍

ബേ ലീഫ് – 1

കറുവപ്പട്ട – 1 കഷണം

ഗ്രാമ്പൂ – 4

ഏലക്ക -2

സവാള – 2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍

തക്കാളി – 2

പുതിനയില അരിഞ്ഞത് – 1/4 കപ്പ്

മല്ലിയില അരിഞ്ഞത് – 1/4 കപ്പ്

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

ബിരിയാണി മസാല – 2 ടീസ്പൂണ്‍

തൈര് – ഒന്നര ടേബിള്‍സ്പൂണ്‍

വെള്ളം – 2, 3/4 കപ്പ്

ഉപ്പ് പാകത്തിന്

30 മിനിറ്റ് കുതിര്‍ത്ത ബസുമതി അരി – 2 കപ്പ്

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ ചെമ്മീനില്‍ മാരിനേറ്റ് ചെയ്യാന്‍ ആവശ്യമായ എല്ലാ ചേരുവകളും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം ഇത് ഒരു മണിക്കൂര്‍ ഫ്രിജില്‍ വയ്ക്കുക.

പ്രഷര്‍ കുക്കറില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യും 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ചു ചൂടാകുമ്പോള്‍ ബേ ലീഫ്, കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ചേര്‍ത്തു ചെറുതായി വഴറ്റുക.

2 സവാള അരിഞ്ഞതും 1 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും രണ്ട് തക്കാളി അരിഞ്ഞതും കാല്‍ കപ്പ് മല്ലിയില അരിഞ്ഞതും പുതിനയില അരിഞ്ഞതും ചേര്‍ത്തു നന്നായി വഴറ്റുക.

അതിലേക്ക് മഞ്ഞള്‍പ്പൊടിയും ബിരിയാണി മസാലയും കൂടി ചേര്‍ത്തു വഴറ്റുക.

ഇനി മാരിനേറ്റ് ചെയ്തു വച്ച ചെമ്മീനും ചേര്‍ത്തു പകുതി വേവാകുന്നതു വരെ വേവിക്കുക.

ഇതിലേക്കു രണ്ടര കപ്പ് വെള്ളം കൂടി ഒഴിച്ചു നന്നായി തിളയ്ക്കുമ്പോള്‍ 30 മിനിറ്റു കുതിര്‍ത്ത ബസ്മതി അരി ഇട്ട് കൊടുക്കാം.

എല്ലാം കൂടി നന്നായി തിളപ്പിക്കുക. ശേഷം പ്രഷര്‍ കുക്കര്‍ അടച്ചു 10 മിനിറ്റു ചെറിയ തീയില്‍ വേവിക്കാം. കുക്കറിന്റെ ആവി പോകുമ്പോള്‍ ബിരിയാണി റെഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News