പുളിയിഞ്ചി ഇഷ്ടമാണോ? നല്ല എരിവും പുളിയുമുള്ള പുളിയിഞ്ചി

നല്ല എരിവും പുളിയുമുള്ള പുളിയിഞ്ചി ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല കിടിലന്‍ രുചിയില്‍ സിംപിളായി പുളിയിഞ്ചി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകൾ:

പുളി – 250 ഗ്രാം

ശർക്കര – 750 ഗ്രാം

പച്ചമുളക് 100-150 ഗ്രാം ( എരുവ് അനുസരിച്ച് )

ഇഞ്ചി 100-150 ഗ്രാം ( എരുവ് അനുസരിച്ച് )

മുളകുപൊടി – 3 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി – 1 ടേബിൾസ്പൂൺ

ഉലുവാപ്പൊടി – 1 ടീസ്പൂൺ

കടുക് 20 – 30 ഗ്രാം

ചുവന്നമുളക് – 10-12 എണ്ണം

കറിവേപ്പില – 10 തണ്ട്

വെളിച്ചെണ്ണ – 4-5 ടേബിൾസ്പൂൺ

ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

പുളി 3-4 മണിക്കൂർ വെള്ളത്തിലിട്ട് കുതർത്ത് ധാരാളം വെള്ളം ചേർത്ത് പിഴിഞ്ഞ് അരിച്ചെടുക്കുക

അതൊന്നു ചൂടായാൽ അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് ഇവയെല്ലാം ചേർത്തിളക്കി തിളച്ചു വന്നതിനു ശേഷം ചെറുതായി അരിഞ്ഞു വച്ച പച്ചമുളകും ഇഞ്ചിയും ചേർക്കുക.

അടുപ്പിൽ തീ നല്ലതുപോലെ കത്തിച്ച് നന്നായി കുറുക്കിയെടുക്കുക.

വെള്ളം വറ്റി പാകുതിയോളം ആയാൽ അതിലേയ്ക്ക് ശർക്കര ചേർത്ത് വീണ്ടും നല്ലതുപോലെ കുറുക്കിയെടുക്കുക. വെള്ളം പാകമായി വറ്റി വന്നാൽ തീ ഓഫ് ചെയ്യാം.

ഒരു തവയിൽ വെളിച്ചെണ്ണ ചൂടായാൽ അതിലേക്ക് കടുകും വറ്റൽമുളക് മുഴുവനോടെയും അരിഞ്ഞുവച്ച കറിവേപ്പിലയും ചേർത്ത് കടുകമുളകും(വറ്റൽ മുളക്) പൊട്ടിയാൽ മാറ്റി വച്ചിരിക്കുന്ന പുളിയിഞ്ചിലേക്ക് ചേർക്കുക.

ശേഷം ഉലുവാപ്പൊടിയും ചേർത്തിളക്കിയാൽ സ്വാദിഷ്ടമായ പുളിയിഞ്ചി തയാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News