വേവിക്കുകയും പുഴുങ്ങുകയും ഒന്നും വേണ്ട ! നല്ല നാടന്‍ കപ്പ ഇനി ഇങ്ങനെ ചെയ്ത് നോക്കൂ….

നല്ല നാടന്‍ കപ്പ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. കപ്പ വേവിക്കുന്നതും പുഴുങ്ങുന്നതുമൊക്കെ നമുക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ നല്ല കിടിലന്‍ രുചിയില്‍ കപ്പപ്പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

കപ്പ – 1/2 കിലോഗ്രാം

അരിപ്പൊടി – 1/2 കപ്പ്

ഉപ്പ് – 1 സ്പൂണ്‍

വെള്ളം – 1 /2 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

കപ്പ തോല് കളഞ്ഞു ഗ്രേറ്റ് ചെയ്തു എടുക്കുക.

ശേഷം കൈ കൊണ്ട് വെള്ളം മുഴുവനായും പിഴിഞ്ഞ് കളഞ്ഞു എടുക്കുക.

ആവശ്യത്തിന് ഉപ്പും കുറച്ചു അരിപ്പൊടിയും ചേര്‍ത്തു സാധാരണ പുട്ട് പോലെ കുഴച്ചെടുക്കുക.

കുഴച്ച പുട്ട് പൊടി ആവിയില്‍ വേവിച്ച് എടുക്കാം.

Also Read : തണ്ണീർക്കൊമ്പനും ഇവരുടെ ഭക്ഷണമായി; കഴുകന്മാരുടെ കാട്ടിലെ ഊട്ടുപുര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News