രാത്രി ചപ്പാത്തി കഴിക്കാന്‍ ഇഷ്ടമില്ലാത്തവരേ ഇതിലേ…. ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഉപ്പുമാവായാലോ ?

രാത്രി ചപ്പാത്തി കഴിക്കാന്‍ ഇഷ്ടമില്ലാത്തവരേ, ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഉപ്പുമാവായാലോ ? ചോളം കൊണ്ട് ഒരു കിടിലന്‍ ഉപ്പുമാവ് തയ്യാറാക്കിയാലോ ?

ചേരുവകള്‍

1. ചോളപ്പൊടി – 1 കപ്പ് (250 ഗ്രാം)

2. പാല്‍പ്പൊടി – ¼ കപ്പും 1ടേബിള്‍ സ്പൂണും

3. ചുവന്നുള്ളി (വലുത്)- 2 എണ്ണം കനം കുറച്ച് അരിഞ്ഞത്

4. പച്ചമുളക് അരിഞ്ഞത് – 2 എണ്ണം

5. ഇഞ്ചി കനം കുറച്ച് അരിഞ്ഞത് – 1 ചെറിയ കഷണം

Also Read : രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ ? എങ്കില്‍ ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ പുട്ട്

6. കടുക് – 1 ടീസ്പൂണ്‍

7. വറ്റല്‍മുളക് – 2 എണ്ണം മുറിച്ചത്

8. വെള്ളം – 1 കപ്പ്

9. ഉപ്പും വെളിച്ചെണ്ണയും – ആവശ്യത്തിന്

10. കറിവേപ്പില – കുറച്ച്

പാകം ചെയ്യുന്ന വിധം

പാനില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ കടുകു പൊട്ടിച്ച് വറ്റല്‍മുളകുമിട്ടു മൂത്തു കഴിയുമ്പോള്‍ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയിട്ടു നന്നായി വഴറ്റുക.

വഴന്നു വരുമ്പോള്‍ തീ കുറച്ചു വച്ച ശേഷം ചോളപ്പൊടി ചേര്‍ക്കണം.

തീ കൂട്ടിവച്ച് 2-3 മിനിറ്റ് നേരം പൊടി വറുത്തെടുക്കുക.

വീണ്ടും തീ കുറച്ചുവച്ച് ഒരു കപ്പ് വെള്ളം ഒഴിച്ചിളക്കി നിരത്തിയ ശേഷം അഞ്ചു മിനിറ്റ് അടച്ചു വച്ചു വേവിക്കണം.

പിന്നെ മൂടി തുറന്ന് ഇളക്കി കട്ട നന്നായി ഉടച്ചെടുത്തശേഷം പാല്‍പൊടിയിട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു വാങ്ങി ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here