
ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയത്തെ ദക്ഷിണേന്ത്യ അംഗീകരിക്കില്ലെന്നും ജനസംഖ്യാപരമായ ശിക്ഷയേര്‍പ്പെടുത്തകയാണ് ബിജെപിയെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നാല് നിര്‍ദേശങ്ങളാണ് രേവന്ത് റെഡ്ഡി മുന്നോട്ടുവച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രമല്ല ഒഡിഷയും പഞ്ചാബും ഡീലിമിറ്റേഷന്‍ വിഷയത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും രേവന്ത് റെഡ്ഡി അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കുടുംബാസൂത്രണം മികച്ച രീതിയില്‍ നടപ്പാക്കിയപ്പോള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അതില്‍ പരാജയപ്പെട്ടെന്നും റെഡ്ഡി പറഞ്ഞു.
ലോക്‌സഭ സീറ്റുകള്‍ വര്‍ധിപ്പിക്കരുതെന്നും മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനത്തിനകത്ത് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട റെഡ്ഡി വാജ്‌പേയുടെ നയം പിന്തുടരണമെന്നും ഇരുപത്തിയഞ്ച് വര്‍ഷത്തേക്ക് മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കരുതെന്നും അദ്ദേഹം പറഞ്ഞു. മാത്രല്ല പ്രോ റാറ്റാ ഫോര്‍മുല അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാഷ്ട്രീയമായത് തങ്ങളെ ബാധിക്കുമെന്നും റെഡ്ഡി പറഞ്ഞു.
ALSO READ: ഐടിയില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്‌കില്‍ പ്രോഗ്രാമുകളുമായി ഐസിടി അക്കാദമി ഓഫ് കേരള
പുനര്‍നിര്‍ണയം നടപ്പാക്കണമെന്ന് വാശിയാണെങ്കില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിലവിലെ ലോക്‌സഭാ പ്രാതിനിധ്യമായ 24 ശതമാനത്തില്‍ നിന്നും 33 ശതമാനമായി ഉയര്‍ത്തണമെന്ന് റെഡ്ഡി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

