
പാര്‍ലമെന്റ് മണ്ഡലങ്ങള്‍ ഏകപക്ഷീയമായി പുനര്‍നിര്‍ണയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും യോജിച്ച നീക്കം. കേന്ദ്ര നീക്കത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നടത്തുന്ന ഐക്യദാർഢ്യ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷണിച്ചു. തമിഴ്‌നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, ഡോക്ടര്‍ തമിഴച്ചി തങ്കപാണ്ഡ്യന്‍ എം പി എന്നിവരാണ് പിണറായി വിജയനെ നേരിട്ടെത്തി ക്ഷണിച്ചത്. കേന്ദ്ര തീരുമാനത്തിനെതിരായ കേരളത്തിന്റെ ഐക്യദാര്‍ഢ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ALSO READ: ‘മഹാരാഷ്ട്രയിലെ ബിജെപി ഭരണം ഔറംഗസേബിന്റെ കാലത്തേക്കാള്‍ മോശം’: സഞ്ജയ് റൗത്
ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയാണ് ലോക്‌സഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനെതിരെ ഈ മാസം 22നാണ് തമിഴ്‌നാട് സര്‍ക്കാര്‍ ചെന്നൈയില്‍ ഐക്യദാര്‍ഢ്യ സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനെ തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷണിച്ചു. തമിഴ്‌നാട് ഐ ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, ഡോക്ടര്‍ തമിഴച്ചി തങ്ക പാണ്ഡ്യന്‍ എം പി എന്നിവര്‍ നേരിട്ട് എത്തിയാണ് കത്ത് കൈമാറിയത്. വിഷയത്തില്‍ തമിഴ്‌നാടിനാടിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം, മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ചേമ്പറില്‍ എത്തിയ സംഘം സ്‌നേഹ സമ്മാനമായി എം കെ സ്റ്റാലിന്റെ ആത്മകഥ സമ്മാനിച്ചു. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ഐടി മന്ത്രിയും എംപിയും കേരളത്തിലെത്തിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരെയും തമിഴ്‌നാട് ഐടി മന്ത്രിയും എംപിയും സന്ദര്‍ശിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here