ബാലുശ്ശേരിയില്‍ ഡെലിവറിക്കായി ഉപയോഗിച്ചിരുന്ന ബൈക്കിന് തീയിട്ടു; രണ്ടു പേർക്കെതിരെ കേസ്

bike burnt

കോഴിക്കോട് ബാലുശ്ശേരിയില്‍ ഹോട്ടലിന്‍റെ ഡെലിവറിക്കായി ഉപയോഗിച്ചു വന്നിരുന്ന ബൈക്ക് തീയിട്ടു. സംഭവത്തിൽ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. അറപ്പീടിക മൊസോണ്‍ റസ്‌റ്റോറന്റിനുവേണ്ടി ഉപയോഗിക്കുന്ന ബൈക്കാണ് കത്തിച്ചത്. ഞായറാഴ്ച രാത്രി 11.45 മണിയോടെ പുതിയ കാവില്‍ വച്ചാണ് സംഭവം. ബൈക്ക് ഡ്രൈവറും ഹോട്ടൽ ഡെലിവറി ബോയുമായ കിനാലൂർ സ്വദേശി ശിവാന്തു ലാലുവിനെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുകയായും മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.

ALSO READ; 700 സിസിടിവികൾ കേന്ദ്രീകരിച്ച് 3 സംസ്ഥാനങ്ങളിലായി അന്വേഷണം; ബെംഗളൂരുവിൽ സ്ത്രീയെ പീഡിപ്പിച്ച പ്രതിയെ കേരളത്തിലെത്തി പിടികൂടി പൊലീസ്

വാഹനം തടഞ്ഞു വെച്ചതിനെ തുടർന്ന് ഹോട്ടലിൽ പോയി തിരിച്ചു വരുമ്പോൾ, ബൈക്ക് കത്തിച്ച നിലയിൽ കാണുകയായിരുന്നു. വാഹനം കത്തിച്ച പുതിയകാവ് സ്വദേശികളായ വികാസ്, മധു എന്നിവർക്കെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു.

മറ്റൊരു സംഭവത്തിൽ കോഴിക്കോട് ബാലുശ്ശേരിയിൽ നിർത്തിയിട്ട ഹിറ്റാച്ചിക്ക് തീ പിടിച്ചു. കരുമലയിലെ പറമ്പിൽ നിർത്തിയിട്ട ഹിറ്റാച്ചിയാണ് കത്തി നശിച്ചത്. നരിക്കുനി ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഹിറ്റാച്ചി ഭാഗികമായി കത്തി നശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News