പല്ലിന്റെ ഫില്ലിങിലൂടെ വൈദ്യുതി പ്രവഹിച്ചു; ഈജിപ്ഷ്യന്‍ ഹോട്ടലില്‍ ജീവനോടെ കത്തുമായിരുന്നെന്ന് ബ്രിട്ടീഷ് ടൂറിസ്റ്റ്

electrocution-dental-filling-egypt

ഈജിപ്തിലെ ഹോട്ടല്‍ മുറിയില്‍ 42കാരനായ ബ്രിട്ടീഷ് ടൂറിസ്റ്റിന് ഷോക്കടിച്ച് പല്ലിന്റെ ഫില്ലിങിലൂടെ വൈദ്യുതി പ്രവഹിച്ചു. തുടര്‍ന്ന് ഇദ്ദേഹം ജീവനോടെ കത്തിപ്പോയേനെയെന്ന ഘട്ടത്തിൽ എത്തുകയും കഷ്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണതിനെ തുടർന്നാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഈജിപ്തിലെ ഷാം എല്‍ ഷെയ്ക്കിലുള്ള കോറല്‍ സീ ഇംപീരിയല്‍ എന്‍സാറ്റോറി ഹോട്ടലില്‍ താമസിക്കവെയാണ് സ്റ്റീവ് എല്ലിസ് എന്ന സഞ്ചാരിക്ക് ദുരനുഭവമുണ്ടായത്. പത്ത് രാത്രി ഇദ്ദേഹം ഇവിടെ താമസിച്ചിരുന്നു. ഏകദേശം 15 സെക്കന്‍ഡ് നേരം വൈദ്യുതാഘാതമേറ്റു.

Read Also: അമേരിക്ക തട്ടിക്കൊണ്ടു പോയ രണ്ടു വയസുകാരിയെ തിരികെ നൽകണം: വെനസ്വേലയിൽ വൻ പ്രതിഷേധം

വായയിലെ ഫില്ലിങുകളിലേക്ക് വൈദ്യുതി പ്രവഹിച്ചതിനാല്‍ ജീവനോടെ കത്തിയെരിയാന്‍ സാധ്യതയുണ്ടായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വായയ്ക്ക് പൊള്ളലേറ്റു. തെറിച്ചുവീണില്ലെങ്കിൽ ജീവനോടെ കത്തിയേനെയെന്ന് ടൂറിസ്റ്റ് പറഞ്ഞു. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഇടതുകൈ കൊണ്ട് ബെഡ്സൈഡ് ലൈറ്റ് തൊട്ടപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. തുടര്‍ന്ന് ഇടതുകൈ ലൈറ്റിൽ പറ്റിപ്പിടിക്കുകയായിരുന്നു. ഇതോടെ വലതുകൈയും ലൈറ്റിന്റെ വശത്തേക്ക് വച്ചു, പക്ഷേ അതും കുടുങ്ങിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് തെറിച്ചുവീഴുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News