21 ലക്ഷം സിം കാര്‍ഡുകള്‍ റദ്ദാക്കാനൊരുങ്ങി ടെലികോം മന്ത്രാലയം

വ്യാജ രേഖകള്‍ വഴി എടുത്ത സിം കാര്‍ഡുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം. രാജ്യത്തെ 21 ലക്ഷം സിം കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. വ്യാജ രേഖകള്‍ വഴി രാജ്യത്ത് 21 ലക്ഷം സിം കാര്‍ഡുകള്‍ എടുത്തു എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ കൈയിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ALSO READ:സൊമാറ്റോയില്‍ ‘പ്യുവര്‍ വെജ് മോഡ്’ വെജിറ്റേറിയന്‍സിനും ഇനി ഭക്ഷണമെത്തും

ഇവയുടെ പരിശോധന നടത്താന്‍ കമ്പനികള്‍ക്ക് ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കി. രേഖകള്‍ കൃത്യമല്ലാത്തവ റദ്ദാക്കുമെന്നാണ് ടെലികോം മന്ത്രാലയത്തിന്റ അറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News