
പഠനം പാഠപുസ്തകത്തിൽ ഒതുങ്ങുന്നതല്ല, അതിനപ്പുറത്തെ വായനയാണ് വലിയ മനുഷ്യരായി വളരാൻ സഹായിക്കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശാഭിമാനി അക്ഷരമുറ്റം ടാലൻറ് ഫെസ്റ്റ് വിജയികൾക്ക് നടൻ മോഹൻലാൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്‌നേഹവും സമാധാനവും നിറഞ്ഞ അന്തരീക്ഷം കുട്ടികൾക്ക് ചുറ്റുമുണ്ടാകണം. ഹിംസയും ക്രൂരതയും അകറ്റി കുട്ടികളെ മനുഷ്യ സ്‌നേഹമുള്ളവരായി വളർത്തിയെടുക്കണമെങ്കിൽ അറിവും വിവേകവും പ്രധാനമെന്ന് ദേശാഭിമാനി അക്ഷരമുറ്റം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
നടൻ മോഹൻലാൽ അക്ഷരമുറ്റം വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. മോഹൻലാലിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു. കടവന്ത്ര രാജീവ്‌ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അക്ഷരമുറ്റം ഗുഡ്‌വിൽ അംബാസഡർ മോഹൻലാൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനായി. മന്ത്രി പി രാജീവ് പുരസ്‌കാരജേതാക്കളെ അനുമോദിച്ചു. മോഹൻലാലിന് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉപഹാരം സമ്മാനിച്ചു. റസിഡന്റ് എഡിറ്റർ എം സ്വരാജ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ എന്നിവർ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

