
ദേശാഭിമാനിക്ക് പിറന്ന മണ്ണിൽ പുതിയ ആസ്ഥാന മന്ദിരം. കോഴിക്കോട് പന്തീരാങ്കാവിൽ പുതുതായി നിർമ്മിച്ച ഓഫീസ് സമുച്ഛയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രിന്‍റിംഗ് പ്രസ് സ്വിച്ച് ഓൺ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. വലതുപക്ഷ മാധ്യമങ്ങളുടെ ആശയ പ്രചാരണം പ്രതിരോധിയ്ക്കുന്നത് ദേശാഭിമാനിയും ജനയുഗം കൈരളി ടിവിയും മാത്രമാണെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ദേശാഭിമാനിയുടെ സ്വീകര്യത നാൾക്കുനാൾ വർധിച്ചു വരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി പ്രതിസന്ധികൾ മറികടന്നാണ് ദേശാഭിമാനി വളർന്നത്. പുരോഗമന പ്രസ്ഥാനത്തിന് വലിയ ഇടിവു തട്ടുന്ന കാലത്ത് മറ്റു മാധ്യമങ്ങളും എഴുത്തുകാരും അതിന്‍റെ ഭാഗമാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വയം നവീകരിക്കുന്നതിന് ശരിയായ വിവരം നൽകേണ്ടതുണ്ട്. പലരും മറച്ചുവെക്കുന്ന സത്യങ്ങൾ ദേശാഭിമാനി രാജ്യത്തെ അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രിന്‍റിംഗ് പ്രസ് സ്വിച്ച് ഓൺ സിപിഐഎംസംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചടങ്ങിൽ മുഖ്യാതിഥിയായി. ദേശാഭിമാനി പ്രത്യേക പതിപ്പ് പി ബി അംഗം എം എ ബേബി പ്രകാശനം ചെയ്തു. ദേശാഭിമാനി വരിസംഖ്യ പി ബി അംഗം എ വിജയരാഘവൻ ജില്ലാ സെക്രട്ടറി എം മെഹബൂബിൽ നിന്ന് ഏറ്റുവാങ്ങി. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, ചീഫ് എഡിറ്റർ പുത്തലത്ത് ദിദേശൻ, ജനറൽ മാനേജർ കെ ജെ തോമസ്, റസിഡന്‍റ് എഡിറ്റർ എം സ്വരാജ്, പി സതീദേവി, എളമരം കരീം, മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുത്തു. കർഷകമാതാവ് പാലോറ മാതയുടെ കൊച്ചുമകൻ കെ രാജനെ ചടങ്ങിൽ ആദരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

