
ആപ്പിൾ കമ്പനിയുടെ അടുത്തതായി വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആയ ഐ ഫോൺ 18 പ്രൊ മോഡലിനെ പറ്റി പുതിയ വാർത്തകൾ പുറത്ത് വന്നു. ഐ ഫോൺ 17 പ്രൊ മോഡലിനെ അപേക്ഷിച്ച് ഡിസൈൻ, ക്യാമറ, ഡിസ്‌പ്ലേ തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധേയമായ പരിഷ്‌കാരങ്ങൾ പുതിയ മോഡലുകളിൽ ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ.
Also Read: വി ഡി സതീശൻ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിമാരുടെ പട്ടിക പുറത്ത്
പുതിയ മോഡലിൽ ഓലെഡ് ഡിസ്‌പ്ലേ ടെക്‌നോളജി ഉപയോഗിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്. ഐ ഫോൺ 17 നെ അപേക്ഷിച്ച് ഫിനിഷിങ്ങിലും ബോഡി ഫീൽ-ലിലും ചെറിയ പരിഷ്‌കരണങ്ങൾ ഉണ്ടാകാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണിലെ പ്രധാന ക്യാമറയ്ക്ക് പുതിയ സെൻസർ സാങ്കേതികവിദ്യ, കൂടുതൽ മെച്ചപ്പെട്ട ലോ-ലൈറ്റ്, കൂടുതൽ പ്രൊഫഷണൽ ഫോട്ടോഗ്രഫി നിയന്ത്രണങ്ങൾ എന്നിവ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതോടെ ഫോട്ടോ-വീഡിയോ ഗുണനിലവാരത്തിൽ വലിയ മികവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്രോസസർ ആയി ഏറ്റവും പുതിയ എ 20 പ്രോ ചിപ്പ് ഉപയോഗിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ചുരുക്കത്തിൽ ഒരു റിവൊല്യൂഷനറി മാറ്റത്തെക്കാളും എവൊല്യൂഷനറി അപ്ഗ്രേഡ് ആയിരിക്കും പുതിയ മോഡലിൽ കാണാൻ കഴിയുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

