ശബരിമല തീർത്ഥാടനം കേരളത്തിൻ്റെ അഭിമാനം എന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമല തീർത്ഥാടനം കേരളത്തിൻ്റെ അഭിമാനം എന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പമ്പയിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ 17നാണ് മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം കുറിക്കുക. പരാതിരഹിത തീർത്ഥാടന കാലത്തിനാണ് ദേവസ്വം ബോർഡും സർക്കാരും ലക്ഷ്യം വെക്കുന്നത്. അൻപതുലക്ഷം തീർത്ഥാടകരാണ് കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ എത്തിയത്. ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read; സിനിമ സ്വാധീനിക്കുന്നതിനനുസരിച്ചായിരിക്കും പ്രേക്ഷകര്‍ മാര്‍ക്കിടുക: മമ്മൂട്ടി

വനം വകുപ്പിന്റെ നേതൃത്വത്തിൽ ശബരിമല പാതകളിൽ ഓപ്പറേഷൻ സെൻ്ററുകൾ സ്ഥാപിക്കും. കാനനപാതകളിലും, സന്നിധാനത്തും എലിഫൻ്റ് സ്ക്വാഡ്, സ്നേക് സ്ക്വാഡ് എന്നിവരെ നിയോഗിക്കും. കെഎസ്ആർടിസി 200 ചെയിൻ സർവീസുകളും, 150 ദീർഘദൂര സർവീസുകളും നടത്തും. അരോഗ്യ വകുപ്പ് സന്നിധാനം, പമ്പ, നിലയ്ക്കൽ, റാന്നി, പെരുനാട് തുടങ്ങിയ തീർത്ഥാടന പാതയിലെ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളും, ഉദ്യോഗസ്ഥരേയും, ആബുലൻസും സജ്ജമാക്കും. ഫയർഫോഴ്സ് 21 താൽക്കാലിക സ്റ്റേഷനുകൾ തുടങ്ങും. സ്കൂബാ ടീം, സ്പെഷ്യൽ ടാസ്ക് ഫോഴ്സിൻ്റേയും സേവനം ഉറപ്പാക്കും. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതി നടപ്പാക്കും. ഇതിനായി 18 പട്രോളിംഗ് ടീം 24 മണിക്കൂറും പട്രോളിംഗ് നടത്തും.

Also Read; ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും: മുഖ്യമന്ത്രി

പമ്പ ശ്രീരാമസാകേതം കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന അവലോകന യോഗത്തിലാണ് മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുത്തിയത്. യോഗത്തിൽ കെയു ജനീഷ് കുമാർ എംഎൽഎ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ അനന്തഗോപൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികൾ വിവിധ വകുപ്പിലെ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News