അജിത്തും മമ്മൂട്ടിയും സുന്ദരന്മാർ, എന്നാലും ഒരുപടി മുന്നിൽ മമ്മൂട്ടി സാർ തന്നെ: ദേവയാനി

നിരവധി മലയാള ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ദേവയാനി ഏവർക്കും സുപരിചിതയാണ്. ഇപ്പോഴിതാ മമ്മൂട്ടി ഉൾപ്പെടെയുള്ള സഹപ്രവർത്തകരെ കുറിച്ച് മനസുതുറക്കുകയാണ് താരം. നടി സുഹാസിനി അവതാരകയായെത്തിയ പരിപാടിയിലാണ് ദേവയാനിയുടെ തുറന്നുപറച്ചിൽ. മമ്മൂട്ടി, അജിത്, ജയറാം, വിജയകാന്ത്, ശരത് കുമാർ എന്നിവരെക്കുറിച്ചെല്ലാം ദേവയാനി പറയുന്നുണ്ട്.

Devayani Photos [HD]: Latest Images, Pictures, Stills of Devayani - FilmiBeat

അഭിമുഖത്തിനിടെ മേശപ്പുറത്തുവെച്ച ചില ഫോട്ടോകൾ എടുക്കാൻ ദേവയാനിയോട് സുഹാസിനി ആവശ്യപ്പെട്ടു. ഇതിൽ ആദ്യം ദേവയാനി തെരഞ്ഞെടുത്ത ചിത്രം അജിത്തിന്റേതായിരുന്നു. പിന്നീട് ഇതുവരെ ആരോടും പറയാത്ത കാര്യം പറയണമെന്ന് സുഹാസിനി ദേവയാനിയോട് ആവശ്യപ്പെട്ടു. കല്ലൂരി വാസലിന്റെ ഷൂട്ടിങ്ങിനിടെ ഊട്ടിയിൽ വച്ചാണ് താൻ അജിത്തിനെ ആദ്യമായി കാണുന്നത് എന്ന് ദേവയാനി പറഞ്ഞു. ‘കാണാനും കൊള്ളാം, ഹിന്ദിയും ഇം​ഗ്ലീഷുമെല്ലാം നന്നായി സംസാരിക്കുന്നുമുണ്ട്’ അന്നുണ്ടായ തോന്നലിനെപ്പറ്റി ദേവയാനി പറഞ്ഞു.

4 iconic roles we would love to see Ajith Kumar revisit. On Wednesday Wishlist - India Today

‘മമ്മൂട്ടി സാറിനെ കാണാൻ ഇപ്പോഴും നല്ല ഭം​ഗിയാണ്’, ദേവയാനി പറഞ്ഞു. അജിത്താണോ മമ്മൂട്ടിയാണോ സുന്ദരൻ എന്ന സുഹാസിനിയുടെ ചോദ്യത്തിന് രണ്ടുപേരും സുന്ദരന്മാരാണെന്ന് ദേവയാനി മറുപടി നൽകി. എന്നാൽ ഒരുപടി മുന്നിൽ നിൽക്കുന്നത് മമ്മൂട്ടിയാണെന്നും അവർ പറ‍ഞ്ഞു. ഒരു ​ഗോസിപ്പ് കിട്ടിയെന്നും ഇത് താൻ മമ്മൂട്ടിയോട് പറയുമെന്നും സുഹാസിനി പറഞ്ഞപ്പോൾ താൻ പറഞ്ഞ കാര്യം അദ്ദേഹം സമ്മതിക്കുമെന്നായിരുന്നു ദേവയാനിയുടെ മറുപടി. മമ്മൂട്ടി നായകനായ തമിഴ് ചിത്രം മറുമലർച്ചിയിൽ ദേവയാനിയായിരുന്നു നായിക. ജയറാം നല്ലൊരു തമാശക്കാരനാണെന്നും ദേവയാനി പറഞ്ഞു. പൊന്നിയിൻ സെൽവനിലെ കഥാപാത്രം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Mammootty Shares How The 'Rorschach' First Look Was Achieved

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News