ദേവഗൗഡയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സി.കെ നാണു വിഭാഗം

ബംഗളുരുവില്‍ ചേര്‍ന്ന പ്ലീനറി യോഗത്തില്‍ ജനതാദള്‍ എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സി.കെ നാണു വിഭാഗം. യോഗത്തില്‍ പ്രമേയം പാസാക്കുകയായിരുന്നു. കൂടാതെ ദേവഗൗഡ വിഭാഗത്തിനെതിരെ സുപ്രീംകോടതിയെ സമീപക്കാനും പ്ലീനറി യോഗം തീരുമാനിച്ചിട്ടുണ്ട്. സമാന്തരയോഗം വിളിച്ച സി.കെ നാണുവിനെ ജെഡിഎസില്‍ നിന്നും കഴിഞ്ഞ ദിവസം ദേവഗൗഡ പുറത്താക്കിയിരുന്നു. ഇതിന് പിറകേയാണ് നാണുവിഭാഗത്തിന്റെ നടപടി ഉണ്ടായിരിക്കുന്നത്.

ALSO READ:  ഷാർജ ഇന്ത്യൻ അസോസിയേഷന്റെ തെരഞ്ഞെടുപ്പിൽ ജനാധിപത്യ മുന്നണിക്ക് വിജയം

അതേ സമയം കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും യോഗത്തില്‍ പങ്കെടുത്തില്ല. ജനതാപരിവാര്‍ എന്ന പേരില്‍ ജനതാ പാര്‍ട്ടികളുടെ ഒരു ഐക്യ സിന്‍ഡിക്കറ്റ് രൂപീകരിക്കാനുള്ള രാഷ്ട്രീയ പ്രമേയവും പ്ലീനറി യോഗത്തില്‍ പാസാക്കി. അതേസമയം ദേവഗൗഡ വിഭാഗത്തോടും നാണുവിഭാഗത്തോടും സമദൂരം നയത്തിലാണ് സംസ്ഥാന നേതൃത്വം. സി.കെ നാണു വിഭാഗത്തിന്റെ ബിജെപി വിരുദ്ധ രാഷ്ട്രീയ നിലപാട് കേരള ഘടകത്തിനുണ്ട്. എന്നാല്‍ സംഘടനാതലത്തില്‍ ഗൗഡ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ഭാഗമാണ് എന്നതിനാല്‍ നാണുവിനൊപ്പം ചേരില്ലെന്നാണ് തീരുമാനം.

ALSO READ:  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 302.60 ഗ്രാം സ്വർണം പിടികൂടി

ദേശീയ പ്രസിഡന്റ് പദവിയില്‍ തുടരവേ വൈസ് പ്രസിഡന്റായ സികെ നാണു സമാന്തരയോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയതെന്ന് ദേവഗൗഡ വ്യക്തമാക്കിയിരുന്നു. നേരത്തേ കര്‍ണാടക സംസ്ഥാനാധ്യക്ഷനായ സി എം ഇബ്രാഹിമിനെ ദേവഗൗഡ പുറത്താക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News