
പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ലോകത്ത് തന്നെ ചർച്ചയവുകയാണെന്നും നാട്ടിൽ എല്ലാ മേഖലയിലും വികസനങ്ങൾ ഉണ്ടായെന്നും സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. എന്നാൽ നാട്ടിൽ കള്ളങ്ങൾ പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു.
ആരോഗ്യ മേഖല വലിയ മുന്നേറ്റം കൈവരിച്ചു. എന്നാൽ ആരോഗ്യ മേഖയെ ചിലർ തക്കർക്കാൻ ശ്രമിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ച് കാണിച്ച് ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുകയാണ്. സ്വകാര്യ മേലലയുടെ വളർച്ചയ്ക്കു വേണ്ടിയാണ് ചിലർ പരിശ്രമിക്കുന്നതെന്നും അദ്ദേഹം മണലൂർ മണ്ഡലം പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഹരിയാനയിൽ കോൺഗ്രസ് നേതാക്കൾ ഏഴ് കോടിയാണ് തട്ടിയത്. കോൺഗ്രസ് ഇങ്ങനെ സീറ്റ് നൽകാമെന്ന് പറഞ്ഞ് ബിസിനസ് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ തെരഞ്ഞെടുപ്പ് ചൂട് കൊടുമ്പിരി കൊള്ളുകയാണ്. എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്. നിരവധി നേതാക്കളാണ് വിവധ വേദികളിൽ ജനങ്ങളഎ അഭിവാദ്യം ചെയ്യുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

