എടക്കര പഞ്ചായത്ത് കുതിക്കുകയാണ് വികസിക്കുന്ന കേരളത്തിനൊപ്പം

Edakkara Grama Panchayat

എടക്കര പഞ്ചായത്ത് കുതിക്കുകയാണ് മാറുന്ന കേരളത്തിനൊടൊപ്പം. നിലമ്പൂർ മണ്ഡലത്തിലെ എടക്കര പഞ്ചായത്തിന്റെ വികസനത്തിന്റെ നേർകാഴ്ചയാണ് എടക്കര ബൈപാസ്‌. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാത ഗതാഗത കുരുക്കിനാൽ വീർപ്പുമുട്ടിയിരുന്നപ്പോഴാണ് എൽഡിഎഫ് സർക്കാർ 6.4 കോടി അനുവദിച്ച് ബൈപ്പാസ് നിർമാണം ആരംഭിച്ചത്. മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ബൈപാസ് നിർമാണം. കോഴിക്കോട് – നിലമ്പൂർ – ഗൂഡല്ലൂർ (കെഎൻജി) റോഡ് കടന്നുപോകുന്ന കലാസാഗറിൽനിന്നും മൂത്തേടം മലയോര ഹൈവേയിലേക്കാണ് ബൈപ്പാസ് കണക്ടാകുന്നത്.

ആരോ​ഗ്യരം​ഗത്ത് എടക്കര കൗക്കാട് ഗവ. ആയുർവേദ ആശുപത്രിയെ മാതൃകാ സ്ഥാപനമാക്കാൻ 2.5 കോടി അനുവദിച്ച് കെട്ടിടനിർമാണം ആരംഭിച്ചു. . ഫാർമസി സ്റ്റോർ, ആധുനിക രീതിയിലുള്ള ഒപി കൗണ്ടർ, പരിശോധനാമുറി, ആധുനിക ലാബ്, കാത്തിരിപ്പ് സ്ഥലം, ഒബ്‌സർവേഷൻ റൂം, മുലയൂട്ടൽ മുറി, ജീവനക്കാർക്കും രോഗികൾക്കുമുള്ള ശൗചാലയം തുടങ്ങിയ സൗകര്യങ്ങളോടെ എടക്കര കുടുംബാരോഗ്യകേന്ദ്രത്തിന്‌ പുതിയ കെട്ടിടമായി. 1.27 കോടി രൂപയ്ക്കാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്.

Also Read: എന്റെ രാഷ്ട്രീയ വോട്ട് എം സ്വരാജിനാണ്: ഷഹബാസ് അമൻ

റോഡുകളെല്ലാം മികച്ചതായി എടക്കര ബൈപ്പാസ് കൂടാതെ എടക്കര–-മരുത റോഡിന്‌ 5 കോടി, എടക്കര–-പാലേമാട്–-ശങ്കരംകുളം റോഡിന്‌ 6 കോടി എന്നിങ്ങനെ റോഡ് വികസനത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News