നിലമ്പൂരിലെ വികസനവഴികൾ; മാറ്റങ്ങൾ സൃഷ്ടിച്ച വഴിത്താരകൾ

Nilambur Developments

നിലമ്പൂരിൽ മാത്രം കഴിഞ്ഞ ഒൻപത് വർഷങ്ങൾ കൊണ്ട് എൽ ഡി എഫ് ​ഗവൺമെന്റ് സൃഷ്ടിച്ച മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയണമെങ്കിൽ നിലമ്പൂരിലെ റോഡുകൾ മാത്രം നോക്കിയാൽ. മലയോരമേഖലയിലെ 80 റോഡുകൾക്ക് മാത്രമായി നിലമ്പൂർ മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്ന് 10.45 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

റോഡുകളെല്ലാം മികച്ചതായി, ഒപ്പം മലയോര ഹൈവേ കൂടി എത്തിയതോടെ യാത്രകളെല്ലാം സു​ഗമം. നിലമ്പൂർ മണ്ഡലത്തിൽ മാത്രം കിഫ്ബി വഴി പ്രധാനപ്പെട്ട മൂന്ന് റോ‍ഡുകളുടെ നിർമാണത്തിനായി അനുവദിച്ചിരിക്കുന്നത് 350 കോടി രൂപയാണ്. നിലമ്പൂർ ബൈപ്പാസ് കൂടി യാഥാർഥ്യമായാൽ ​​ഗതാ​ഗതരം​ഗത്ത് വൻ മാറ്റമാണ് നിലമ്പൂരിൽ സംഭവിക്കാൻ പോകുന്നത്.

Also Read: വി വി പ്രകാശിനെ ആര്യാടൻ ഷൗക്കത്ത് തള്ളി മാറ്റുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു

നിലമ്പൂർ ബൈപ്പാസ്‌ റോഡ്‌ നിർമ്മാണത്തിന്‌ 227.18 കോടി രൂപയുടെ ധനാനുമതിയായിട്ടുണ്ട്. 1998ൽ വിജ്ഞാപനം ഇറങ്ങിയ ഈ പദ്ധതി ദീർഘകാലമായി നടപ്പാകാതെ ഇരിക്കുകയായിരുന്നു. ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായാണ് ഇപ്പോൾ ബൈപ്പാസ് യാഥാർഥ്യത്തോട് അടുക്കുന്നത്. ബൈപ്പാസിന്റെ നിർമാണം പൂർത്തിയായാൽ നിലമ്പൂർ ടൗണിലെ തിരക്കുകൾ കുറക്കാനും, സംസ്ഥാനപാത 28ലെ ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കാനും സാധിക്കും. കൂടാതെ ടൂറിസ്റ്റുകൾക്ക് എളുപ്പത്തിൽ ഊട്ടിയിലെത്താനും സാധിക്കും. തമിഴ്നാട്ടിലേക്ക് പോകുന്ന വിനോദസംഘങ്ങളുടെ വാഹനങ്ങളുടേയും, വാണിജ്യ വാഹനങ്ങളുടേയും നീണ്ട നിര ഇല്ലാതാക്കാനും ബൈപ്പാസ് പൂർത്തായുകുന്നതോടെ സാധ്യമാകും.

കിഫ്ബി വഴി നിലമ്പൂർ മണ്ഡലത്തിൽ നടന്നത് 350 കോടി രൂപയുടെ റോഡ് വികസനമാണ്. പൂക്കോട്ടുംപാടം കാലിക്കടവ് കരിക്കുണ്ടി റോഡിന് 131.62 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. റോഡിന്റെ ഒന്നാം ഘട്ടം പൂർത്തിയായിട്ട് രണ്ടാം ഘട്ടത്തിന്റെ പണി നടക്കുകയാണ് ഇപ്പോൾ. പൂക്കോട്ടുംപാടം മുണ്ടേരി റോഡിന് കിഫ്ബി വഴി അനുവദിച്ചിരിക്കുന്നത് 115 കോടി രൂപയാണ്. മറ്റൊരു പ്രധാനപ്പെട്ട റോഡായ മൂലേപാടം റോഡിന് 102 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അങ്ങനെ ഒരു മണ്ഡലത്തിലെ തന്നെ മൂന്ന് പ്രധാനപ്പെട്ട റോഡുകൾക്ക് അനുവദിച്ചിരിക്കുന്നത് 350-ഓളം കോടി രൂപയാണ്.

Also Read: നാണമുണ്ടോ കോണ്‍ഗ്രസ്സേ; അന്ന് മറിയക്കുട്ടിക്കൊപ്പം സമരം, ഇന്ന് പെന്‍ഷന്‍ കൈക്കൂലിയെന്ന് കെസി

നിലമ്പൂർ മണ്ഡലത്തിൽ മലയോര ഹൈവേയുടെ നിർമാണ പ്രവ‍ൃത്തികൾ മൂന്ന് റീച്ചുകളായാണ് നടക്കുന്നത്. അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടംമുതൽ മൂത്തേടം പഞ്ചായത്തിലെ കാറ്റാടിക്കടവ് വരെയുള്ള 21 കിലോമീറ്ററാണ് ആദ്യ റീച്ച്. വനാതിർത്തിയിലൂടെ കടന്നുപോകുന്ന ചാത്തമുണ്ട മുതൽ മുണ്ടേരി ഫാം ഗേറ്റുവരെയുള്ള ഒമ്പതുകിലോമീറ്ററാണ് രണ്ടാം റീച്ച്‌. പാലക്കാട്‌ – മലപ്പുറം ജില്ലാ അതിർത്തി വരെയുള്ള പൂക്കോട്ടുംപാടം മുതൽ കരുവാരക്കുണ്ട്‌ പുന്നക്കാട്‌ ഭാ​ഗം വരെയുള്ളതാണ് മൂന്നാമത്തെ റീച്ച്.

ഇത് കൂടാതെ പൂക്കോട്ടുംപാടം മുതൽ കക്കാടംപൊയിൽ വഴി കോഴിക്കോട്‌ ജില്ലയിലെ കോടഞ്ചേരിയിലേക്ക്‌ ഒരു ബദൽ പാതയുമുണ്ട്‌. കേരള റോഡ് ഫണ്ട് ബോർഡ് നിർമിക്കുന്ന ഈ റോഡ് 12 മീറ്റർ വീതിയിലാണ്‌ നിർമിക്കുന്നത്. 8.40 മീറ്റർ ടാറിങ്ങും വശങ്ങളിൽ നടപ്പാതയുമുള്ള റോഡാണ് ഒരുങ്ങുന്നത്.

കേരളത്തിലെ അടിസ്ഥാന സൗകര്യ മേഖലയിൽ നടക്കുന്ന വികസനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് റോഡുകൾ. അടിസ്ഥാന സൗകര്യമായ റോഡ് വികസനം എന്നത് പരിഹാരമില്ലാത്ത് ഒരു പ്രശ്നമാണ്, എന്നായിരുന്നു യുഡിഎഫ് സർക്കാരുകൾ വിലപിച്ചുകൊണ്ടിരുന്നത്. ആ കാലഘട്ടത്തിൽ നിന്ന് നാഷണൽ ഹൈവേ വികസനം ഉൾപ്പടെ, ഒരിക്കലും നടക്കില്ലെന്ന് കരുതിയ പദ്ധതികൾ യാഥാർഥ്യമാക്കാൻ ഒൻപതു വർഷക്കാലം കേരളം ഭരിച്ച ഇടതു ​ഗവൺമെന്റിന് സാധിച്ചു. ആ ഇച്ഛാശക്തി തന്നെയാണ് കേരളത്തിലെ ജനങ്ങൾ ആ​ഗ്രഹിക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News