
ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എ രാജയുടെ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ല അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് എ രാജയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയത്.
സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജ അയോഗ്യനാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെതിരെ എ രാജ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഹർജി പരിഗണിച്ച സുപ്രീംകോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നു. ഈ അപ്പീലിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here