ആറ് കോടിയുടെ പൊന്നും പണവും കൊണ്ട് ദേവിയെ അലങ്കരിച്ച് ഭക്തർ

തമിഴ് പുതുവർഷത്തോട് അനുബന്ധിച്ച് ഭക്തർ ദേവിയെ മൂടിയത് ആറ് കോടിയുടെ പൊന്നും പണവും കൊണ്ട്. കോയമ്പത്തൂരിലെ കാട്ടൂർ അംബികൈ മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ ദേവിയെയാണ് ഭക്തർ പൊന്നും പണവും കൊണ്ട് മൂടിയത്.

തമിഴ് പുതുവർഷം ആയതുകൊണ്ട് തന്നെ പണവും സ്വർണവും കണ്ടുണർന്നാൽ ഐശ്വര്യം വരുമെന്നാണ് ഭക്തരുടെ വിശ്വാസം. ഇതാണ് ദേവിയെ പൊന്നും പണവും കൊണ്ട് അലങ്കരിക്കാൻ ഭക്തരെ പ്രേരിപ്പിച്ചത്. ദേവിയുടെ ശരീരം മൊത്തം സ്വർണ്ണം കൊണ്ട് മൂടിയ നിലയിലാണ് ചിത്രങ്ങളിൽ കാണപ്പെടുന്നത്. പിന്നിലും അരികുകളിലുമെല്ലാം രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയുമെല്ലാം നോട്ടുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ദേവിയെ ഈ രൂപത്തിൽ കാണുവാൻ അനവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.

അതേസമയം, സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ നമുക്കൊരുമിച്ചു നില്‍ക്കാമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷു ആശംസകള്‍ നേർന്നു. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് വിഷു. ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളയെ വരവേല്‍ക്കുന്നതിനുള്ള വിഷു ആഘോഷങ്ങളില്‍ മലയാളികള്‍ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കണമെന്നും ഈ വര്‍ഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടയെന്നും അദ്ദേഹം ആശംസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News