
എയര്‍ ഇന്ത്യക്ക് ക്ലീന്‍ ചിറ്റ് നല്‍കി ഡി ജി സി എ. എയര്‍ ഇന്ത്യയുടെ ബോയിങ് ഡ്രീം ലൈനര്‍ വിമാനങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡി ജി സി എ അറിയിച്ചു. എയര്‍ ഇന്ത്യയുമായും എയര്‍ ഇന്ത്യന്‍ എക്‌സ്പ്രസുമായും നടത്തിയ ഉന്നതതല യോഗത്തിലാണ് ഡി ജി സി എയുടെ പ്രസ്താവന. അതേസമയം, ഇന്നലെ മാത്രം എയര്‍ ഇന്ത്യയുടെ 13 ബോയിങ് 787 വിമാനങ്ങളാണ് സാങ്കേതിക പ്രശ്‌നങ്ങളാല്‍ റദ്ദാക്കിയത്.
രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിന് പിന്നാലെ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനങ്ങളുടെ സുരക്ഷയില്‍ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് എയര്‍ ഇന്ത്യയ്ക്ക് ഡി ജി സി എ ക്ലീന്‍ചിറ്റ് നല്‍കിയത്. ബോയിങ് ഡ്രീം ലൈനര്‍ വിമാനങ്ങളില്‍ സുരക്ഷാ- സാങ്കേതിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും അറ്റകുറ്റപ്പണി സംവിധാനങ്ങളില്‍ നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നുമാണ് ഡി ജി സി എയുടെ കണ്ടെത്തല്‍. വിമാന ദുരന്തത്തിന് ശേഷം 66-ലധികം ബോയിങ് വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ വിളിച്ചുചേര്‍ത്ത ഉന്നതല യോഗത്തിലാണ് ഡി ജി സി എയുടെ വിലയിരുത്തല്‍.
Read Also: അഹമ്മദാബാദ് ദുരന്തം; രഞ്ജിതയുടെ ഡിഎന്‍എ പരിശോധന ഫലം ഉടന്‍ പുറത്തു വന്നേക്കും
ബോയിങ് 787 വിമാനങ്ങളിലെ പരിശോധന പൂര്‍ത്തിയാക്കി. 34 വിമാനങ്ങളാണ് നിലവില്‍ പരിശോധിക്കുന്നത്, നാല് വിമാനങ്ങള്‍ വിവിധ മെയിന്റനന്‍സ് റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹോള്‍ സൗകര്യങ്ങളില്‍ പ്രധാന പരിശോധനകള്‍ക്ക് വിധേയമാക്കികൊണ്ടിരിക്കുന്നുണ്ട്. 24 വിമാനങ്ങള്‍ ആവശ്യമായ പരിശോധന പൂര്‍ത്തിയാക്കി.. ഇനിയും രണ്ടു വിമാനങ്ങള്‍ കൂടി പൂര്‍ത്തിയാക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ടെന്നും ഡി ജി സിഎ അറിയിച്ചു.
കഴിഞ്ഞദിവസം മാത്രം റദ്ദാക്കിയ16 എയര്‍ ഇന്ത്യ വിമാനങ്ങളില്‍ 13 എണ്ണവും ബോയിങ് 787 വിമാനങ്ങളാണ്. 27 ബോയിങ് 787-8 വിമാനങ്ങളും ഏഴ് ബോയിങ് 787 -9 വിമാനങ്ങള്‍ അടക്കം 34 ബോയിങ് വിമാനങ്ങള്‍ ആണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്കുള്ളത്. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട കാലതാമസം, വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങള്‍, പ്രവര്‍ത്തന ഏകോപനം എന്നിവ ഉള്‍പ്പെടെ നിരവധി വിഷയങ്ങളാണ് ഡി ജി സി എ യോഗത്തില്‍ ചര്‍ച്ചയായത്. വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴുള്ള ഡി ജി സി എയുടെ കണ്ടെത്തലിലില്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here