
മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരത്ത് വച്ച് DYFI യുടെ നേതൃത്വത്തിൽ നടക്കുന്ന കേരള യൂത്ത് സ്റ്റാർട്ട്അപ്പ് ഫെസ്റ്റിവൽ-മവാസോയുടെ മുന്നോടിയായി നടത്തുന്ന പരിപാടിയുടെ സമാപനത്തിൽ സൈബർ സെക്യൂരിറ്റി ആൻ്റ് എത്തിക്കൽ ഹാക്കിങ് എന്ന വിഷയത്തിൽ കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് കോളേജിൽ സെമിനാർ സംഘടിപ്പിച്ചു. ടെക് ബൈ ഹാർട്ടിൻ്റെ സീനിയർ സൈബർ സെക്യൂരിറ്റി അനലിസ്റ്റും സൈബർ ഫോറൻസിക് എക്സ്പേർട്ട് കൂടിയായ ധനൂപ് ആർ കൈകാര്യം ചെയ്ത സെമിനാറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാറിയ കാലത്ത് സുരക്ഷിതത്വം സൈബറിടങ്ങളിലൂന്നി നിൽക്കണമെന്ന് രാജ്യം തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സെമിനാറിൽ പറഞ്ഞു.
സെമിനാറിന്റെ ഭാഗമായി സൈബർ ഇടങ്ങളിലെ കുറ്റകൃത്യങ്ങളെ പറ്റിയും സാമൂഹിക സഹകരണത്തിന്റെ ഭാഗമായി എപ്രകാരമാണ് ഹാക്കിങ് കൈകാര്യം ചെയ്യേണ്ടത് എന്നും വിദ്യാർത്ഥികളെ ബോധവത്കരിച്ചു. ഹാക്കിങ്ങിനായി ഉപയോഗിക്കുന്ന ന്യൂതന ഉപകരണങ്ങളെ പരിചയപ്പെടുത്തുകയും, പ്രസ്തുത മേഖലയിലെ ജോലി സാധ്യതകളെ പറ്റി സംസാരിക്കുകയും ചെയ്തു. വിദ്യാർഥികളുടെ മികച്ച പ്രതികരണത്തോടു കൂടി സെമിനാർ പര്യവസാനിക്കുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

