ധനുഷിന്റെ ‘കര’ ഒടിടിയിലേക്ക്; സ്ട്രീമിങ് എവിടെയെന്ന് അറിയാമോ?

Dhanush Kara OTT release

ധനുഷിനെ നായകനാക്കി വിഘ്‌നേശ് രാജ ഒരുക്കിയ തമിഴ് ചിത്രമാണ് കര. പോർ തൊഴിൽ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്‌നേശ് രാജ ഒരുക്കിയ ഈ സിനിമയ്ക്ക് തിയേറ്ററിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഈ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്.

നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുക. മെയ് 28 മുതൽ കര സ്ട്രീമിങ് ആരംഭിക്കും. ബോക്സോഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ ഈ ചിത്രത്തിനായില്ലെങ്കിലും മികച്ച പ്രേക്ഷക പ്രതികരണം നേടാൻ കരയ്ക്കായി.

ALSO READ: ജോർജുകുട്ടിയും കുടുംബവും സ്വീകരണ മുറിയിലെത്താറായോ? ദൃശ്യം 3 ഒടിടിയിൽ എപ്പോൾ എവിടെ?

ഒരു ഇടവേളയ്ക്ക് ശേഷം പുറത്തുവന്ന മികച്ച ധനുഷ് സിനിമകളിൽ ഒന്നുകൂടിയായിരുന്നു ഈ ചിത്രമെന്നും പൊതുവിൽ അഭിപ്രായം ഉയർന്നുവന്നിരുന്നു. സിനിമയുടെ കഥയ്ക്കും മേക്കിങ്ങിനും നല്ല കയ്യടികളാണ് ലഭിച്ചത്. മമിത ബൈജു ആണ് ഈ സിനിമയിൽ നായികയായി എത്തിയത്.

സുരാജ് വെഞ്ഞാറമൂട്, കരുണാസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. വെൽസ് ഇന്റർനാഷണൽ ഫിലിംസ് നിർമിച്ച ഈ സിനിമയ്ക്കായി ജി വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയത്. പൊല്ലാതവൻ, വാത്തി എന്നീ സിനിമകൾക്ക് ശേഷം ജി വി പ്രകാശും ധനുഷും ഒന്നിച്ച സിനിമ കൂടിയാണ് കര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News