
ഒരു ഇടവേളയ്ക്ക് ശേഷം ഇതാ വീണ്ടും നയന്‍താര – ധനുഷ് തര്‍ക്കം വാർത്തകളിൽ നിറയുകയാണ്. നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും എതിരെ പകർപ്പവകാശം ലംഘിച്ചു എന്നുകാട്ടി ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ധനുഷ്.
നയൻതാരയെക്കുറിച്ചുള്ള നയൻതാര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ൽ എന്ന ഡോക്യുമെന്ററിയിൽ നിന്നും ‘നാനും റൗഡി താൻ’ സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് സ്ഥിരമായി തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് ധനുഷ് സിവിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് കേസ് നൽകിയിരിക്കുന്നത്.
‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സമയത്ത് തീര്‍ത്തും പ്രഫഷനല്‍ അല്ലാത്ത സമീപനമാണ് സംവിധായകന്‍ വിഘ്നേഷ് ശിവന്‍റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് ധനുഷ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. വിഘ്നേഷിന്‍റെ മുഴുവന്‍ ശ്രദ്ധയും നയന്‍താരയിലും താരത്തിന്‍റെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിലും മാത്രമായിരുന്നുവെന്ന് സത്യവാങ്മൂലത്തിലുണ്ട്. മറ്റ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അവഗണിച്ചുകൊണ്ട് നയന്‍താര ഉള്‍പ്പെട്ട രംഗങ്ങള്‍ മാത്രം നിരവധി തവണ റീടേക്ക് എടുത്തു. അവർ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഉറപ്പുവരുത്താനും മറ്റ് അഭിനേതാക്കൾക്ക് മുൻഗണന നൽകാതിരിക്കാനും സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചുവെന്നും സത്യവാങ്മൂലത്തിൽ ധനുഷ് പറയുന്നു.
നയൻതാരയുടെ 40-ാം പിറന്നാൾ ദിനത്തിലായിരുന്നു നയൻതാര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ൽ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിലൂടെ പുറത്തുവന്നത്. ഇതിൽ നാനും റൗഡി താൻ എന്ന സിനിമയിലെ മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾ ഉപയോഗിച്ചതിന്‍റെ പേരിൽ ധനുഷ് നയൻതാരയ്ക്കെതിരെ പകർപ്പവകാശ ലംഘനത്തിനെതിരെ 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നം തുടങ്ങുന്നത്. തുടർന്ന് ധനുഷിനെതിരെ പ്രതികരിച്ച് നയൻതാരയും രംഗത്തെത്തിയിരുന്നു. അന്ന് താരത്തെ പിന്തുണച്ച് നിരവധിപ്പേരാണ് രംഗത്ത് വന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here