
ധര്‍മ്മടത്തെ അതിദാരിദ്രമുക്ത മണ്ഡലമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറുന്നതിന് കൂട്ടായ പരിശ്രമമാണ് നടക്കുന്നതെന്നും ഒരു ശതമാനത്തില്‍ താഴെയാണ് കേരളത്തില്‍ അതിദാരിദ്ര്യമുള്ളവരെന്നും പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പറഞ്ഞു. അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യത്തെ നിയമസഭ മണ്ഡലാണ് ധര്‍മ്മടം. മറ്റ് സംസ്ഥാനങ്ങളില്‍ അതിദരിദ്രരുടെ എണ്ണം വളരെ കൂടുതലാണെന്നും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here