നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട്…ഇനി വേറെ ഒരാൾക്കും  ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ; കമന്റിന് മറുപടിയുമായി ധർമജൻ ബോൾഗാട്ടി

സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചയാൾക്ക് മറുപടിയുമായി നടൻ ധർമജൻ ബോൾഗാട്ടി. താരം ആരംഭിച്ച ധർമൂസ് ഫിഷ് ഹബ്ബിനു വേണ്ടി പണം വാങ്ങി പറ്റിച്ചു എന്നായിരുന്നു ആരോപണം. തന്നെ ഒരുപാട് പേർ പറ്റിച്ചതല്ലാതെ താൻ ആരെയും പറ്റിച്ചിട്ടില്ല എന്നാണ് ധർമജൻ മറുപടിയായി പറഞ്ഞത്.

അരിസ്റ്റോ സുരേഷിനൊപ്പമുള്ള ധർമജന്റെയും ഭാര്യയുടെയും ചിത്രത്തിനു താെഴയാണ് നടനെതിരെ വ്യക്തിപരമായ ആരോപണവുമായി ഒരാൾ എത്തിയത്. ധർമൂസിന്റെ പേരിൽ കയ്യിൽ നിന്നും മേടിച്ച കാശ് തന്നിട്ടില്ലെന്നും ഈ അവസ്ഥ വേറൊരാൾക്കും ഉണ്ടാകിതിരിക്കട്ടെ എന്നുമായിരുന്നു കമന്റിൽ ഉണ്ടായിരുന്നത്.

dharmajan-comment

വിശാഖ് കാർത്തികേയൻ എന്ന ആളുടെ കമന്റ് ഇങ്ങനെ: ഓർമയുണ്ടോ ധർമജാ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടിൽ വന്നിട്ടുണ്ട്, അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്. പക്ഷേ ധർമൂസിന്റെ പേരിൽ നീ ഞങ്ങളുടെ കയ്യിൽ നിന്ന് മേടിച്ച കാശ് മാത്രം ഇത് വരെയും തന്നിട്ടില്ല. നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം ഇനി വേറെ ഒരാൾക്ക് കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്നായിരുന്നു കമന്റ്റ്.

Also Read: മിമിക്രി താരം വിതുര തങ്കച്ചന്‍ സഞ്ചരിച്ച കാര്‍ ജെസിബിയില്‍ ഇടിച്ച് അപകടം; നെഞ്ചിനും കഴുത്തിനും പരുക്ക്

ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മറുപടിയുമായി താരം തന്നെ രം​ഗത്തെത്തിയത്. വൈശാഖ് ഞാൻ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത് ഞാനങ്ങനെ ഫെയ്സ് ബുക്കും വാട്സാപ്പും എപ്പോഴും നോക്കാറില്ല..പിന്നെ പറ്റിച്ച കാര്യം എനിക്ക് 46 വയസ്സായി എന്റെ ജീവിതത്തിൽ കുറെ പേർ എന്നെ പറ്റിച്ചതല്ലാതെ ഞാൻ ആരെയും പറ്റിച്ചിട്ടില്ല നിങ്ങളുടെ കൈയ്യിന്ന് 5 രൂപ വങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാൻ പറ്റ്വോ …എല്ലാവരും രക്ഷപെടാൻ വേണ്ടി നിലകൊണ്ടു …പക്ഷേ വിശ്വസിച്ചവർ ചതിച്ചു പേര് പോയത് എന്റെ .- എന്നാണ് ധർമജൻ കുറിച്ചത്.

അതേസമയം, ഈ വർഷം ഫെബ്രുവരി 21ന് പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയായിരുന്നു വിശാഖ് ഇങ്ങനെ കമന്റ് ചെയ്തത്. അതിനു മറുപടിയായി ധർമജൻ എത്തിയതോ ആഗസ്റ്റ് പത്തിനും. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്തതുകൊണ്ടാണ് ഈ കമന്റ് കാണാതെ പോയതെന്നും ധർമജൻ പറയുന്നുണ്ട്.

താരത്തിന്റെ കമന്റിന് താഴെ നിരവധി പേരാണ് നടനെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. ഒരു തെളിവും ഇല്ലാതെ നിങ്ങൾ ഫേസ്ബുക്കിൽ ഒരു വ്യക്തിയെ ഇതുപോലെ മോശമായി പോസ്റ്റ് ചെയ്യുന്നത് വളരെ ഹീനമാണ്. നിങ്ങൾക്ക് തെളിവുണ്ടെങ്കിൽ നിങ്ങളത് അയാളെ അറിയിക്കൂ അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കൂ- എന്നാണ് കമന്റുകൾ.

Also Read: ‘സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മുഴുവൻ തുകയും’; സാരികൾ വിൽക്കാനൊരുങ്ങി ആലിയ ഭട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News