
നീറ്റ്, സിബിഎസ്ഇ വിഷയങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ഉൾപ്പെടെ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എസ്എഫ്ഐ മാർച്ച് നാളെ. എസ്എഫ്ഐ പ്രതിഷേധത്തെ അടിച്ചമർത്തുന്നതിൻ്റെ ഭാഗമായി ദില്ലി പൊലീസ് മാർച്ചിന് അനുമതി നിഷേധിച്ചിട്ടുണ്ട്.
സമരത്തെ അടിച്ചമർത്താനുള്ള ദില്ലി പൊലീസ് നീക്കം അനുവദിക്കില്ലെന്നും വിലക്ക് മറികടന്നും എസ്എഫ്ഐ പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് ആദർശ് എം സജി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, രാജി വെക്കുക, nta പിരിച്ചു വിടുക ഉൾപ്പെടെ 7 ഓളം ആവശ്യങ്ങൾ ഉയർത്തിക്കട്ടിയാണ് എസ്എഫ്ഐ പ്രതിഷേധങ്ങൾ.
also read; ദേ പിന്നേം മഴ; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 630ഓളം പ്രതിഷേധങ്ങൾ എസ്എഫ്ഐ സംഘടിപ്പിച്ചിട്ടുണ്ട്. 700ലധികം വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും, 16ഓളം പേരെ ജയിലടക്കുകയും ചെയ്തിട്ടുണ്ട്. അതെ സമയം കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് 10 ദിവസം മുന്നേ അപേക്ഷ നൽകണം എന്നതിൽപ്പെടെ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയായിരുന്നു ദില്ലി പൊലീസ് അനുമതി നൽകിയത്. എസ്എഫ്ഐ പ്രതിഷേധത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

