‘കൊലക്കേസ് പ്രതി പ്രചാരണത്തിന് വേണ്ടെന്ന് പറയാനുള്ള ആര്‍ജവം ചാണ്ടി ഉമ്മന്‍ കാണിക്കണം’; പുതുപ്പള്ളിയില്‍ നിഖില്‍ പൈലിയെ ഇറക്കിയതിനെതിരെ ധീരജിന്റെ മാതാപിതാക്കള്‍

പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രചാരണത്തിന് ധീരജ് കൊലക്കേസ് പ്രതിയായ നിഖില്‍ പൈലിയെ ഇറക്കിയത് വേദനയുണ്ടാക്കിയെന്ന് ധീരജിന്റെ മാതാപിതാക്കള്‍. മകന്റെ ജീവനെടുത്തതിന് ശേഷവും കോണ്‍ഗ്രസുകാര്‍ മാനസികമായി വേട്ടയാടുകയാണെന്നും ധീരജിന്റെ അച്ഛന്‍ രാജേന്ദ്രനും അമ്മ പുഷ്‌കലയും പറഞ്ഞു.

also read- ‘തലകീഴായി കെട്ടിത്തൂക്കി ദേഹത്തേക്ക് മൂത്രമൊഴിച്ചു; ഷൂ നക്കാന്‍ ആവശ്യപ്പെട്ടു’; മഹാരാഷ്ട്രയില്‍ ദളിത് യുവാക്കള്‍ നേരിട്ടത് കൊടിയ പീഡനം

ഗാന്ധിസം പ്രസംഗിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എങ്ങനെയാണ് ഒരു കൊലപാതകിയെ മുന്നില്‍ നിര്‍ത്തി പ്രചാരണം നയിക്കാന്‍ കഴിയുന്നതെന്ന് ധീരജിന്റെ മാതാപിതാക്കള്‍ ചോദിച്ചു. കൊലക്കേസ് പ്രതി തന്റെ പ്രചാരണത്തിന് വേണ്ട എന്ന് പറയാനുള്ള ആര്‍ജവം ചാണ്ടി ഉമ്മന്‍ കാണിക്കണമെന്നും ധീരജിന്റെ അച്ഛന്‍ രാജേന്ദ്രന്‍ പറഞ്ഞു.

also read- ‘അവന് രാത്രി ഉറങ്ങാന്‍ പോലുമാകുന്നില്ല, വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി’; യുപിയില്‍ സഹപാഠികള്‍ തല്ലിയ വിദ്യാര്‍ത്ഥിയുടെ പിതാവ് പറയുന്നു

മകന്‍ നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ വേദന മനസിലാക്കാന്‍ ഒരിക്കലും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിട്ടില്ല. തങ്ങള്‍ക്ക് കിട്ടാത്ത എന്ത് സഹതാപമാണ് ചാണ്ടി ഉമ്മന് കിട്ടേണ്ടതെന്നും ഇവര്‍ ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News