
പരിക്കിനെ പറ്റിയുള്ള ആശങ്കകൾക്ക് അവസാനം കുറിച്ച് ഇതിഹാസതാരം എംഎസ് ധോണി വീണ്ടും പരിശീലനത്തിനിറങ്ങി. കാലിലെ പരിക്കിനെ തുടർന്ന് ഐപിഎൽ മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന താരത്തിന്റെ നെറ്റ്സിലെ ബാറ്റിംഗ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിഡിയോയിൽ ധോണി യാതൊരു ബുദ്ധിമുട്ടുമില്ലാതെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നതും കൂറ്റൻ സിക്‌സറുകൾ പറത്തുന്നതും ശ്രദ്ധേയമാണ്.
Kodiyil Oruvan! 🦁💛#WhistlePodu #Yellove pic.twitter.com/SuztJYGNzr
— Chennai Super Kings (@ChennaiIPL) April 1, 2026
ഇതോടെ ധോണി കളിക്കളത്തിലേക്ക് നേരത്തെ തിരിച്ചെത്തുമെന്ന പ്രതീക്ഷ വർധിച്ചിരിക്കുകയാണ്. നേരത്തെ, കാലിനേറ്റ പരിkക്കിനെ തുടർന്ന് ധോണി രണ്ടാഴ്‍ച്ച കളത്തിന് വെളിയിലിരിക്കും എന്നും ആ സമയത്തെ ഐപിഎൽ മത്സരങ്ങളിൽ കളിക്കില്ലെന്നുമാണ് റിപ്പോർട്ട്. ധോണിയുടെ അഭാവത്തിൽ രാജസ്ഥാനെതിരെയുള്ള സീസണിലെ ആദ്യ മത്സരം ചെന്നൈ ദയനീയമായി തോറ്റിരുന്നു.
Also Read: ചെന്നൈക്ക് തിരിച്ചടി! പരിക്കേറ്റ ധോണി ആദ്യ രണ്ടാഴ്ച ഐപിഎല്ലിൽ കളിക്കില്ല
കൂടാതെ 44 കാരനായ ധോണി ഈ സീസണോടെ കളിക്കാരൻ എന്ന റോളിൽ നിന്നും മാറി മെന്റർ ആയി പരിണമിക്കുമെന്നും ഇത് ധോണിയുടെ അവസാന സീസണാകുമെന്ന ആശങ്കകൾക്കിടയിൽ ധോണിയുടെ നെറ്റ്സിലെ പരിശീലനം ആരാധകരിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

