
പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നായകനായ അൽ നാസറിനെ പിന്തള്ളി എംഎസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ്.ഏഷ്യയിലെ ഏറ്റവും മികച്ച ജനപ്രിയ സ്പോർട്സ് ടീം എന്ന നേട്ടമാണ് ധോണിയും സംഘവും സ്വന്തമാക്കിയത്.
വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും ആണ് പട്ടികയിലെ മൂന്നും നാലും സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. സൗദി ഫുട്ബാൾ ക്ലബായ അൽ ഹിലാലാണ് അഞ്ചാം സ്ഥാനത്ത്
2023 മാര്‍ച്ചിലെ ട്വിറ്റര്‍ ഇന്‍ററാക്ഷന്‍റെ അടിസ്ഥാനത്തിലാണ് സോഷ്യൽ മീഡിയ അനലിറ്റിക്സ് സ്ഥാപനമായ ഡിപോര്‍ട്ടെസ് ആന്‍ഡ് ഫിനാന്‍സാസ് മാർച്ച് മാസത്തിലെ ഏഷ്യയിലെ മികച്ച ജനപ്രിയ ടീമിനെ തെരഞ്ഞെടുത്തത്. 512 ദശലക്ഷം ഇന്ററാക്ഷന്‍സുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒന്നാം സ്ഥാനത്തെത്തിയത്. 500 മില്യണ്‍ ഇന്ററാക്ഷന്‍സുമായി അല്‍ നാസര്‍ എഫ്സിക്ക് രണ്ടാമതാണ്.
ഐപിഎൽ പതിനാറാം സീസൺ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഇത്തവണ ഐപിഎല്ലിൽ കിരീടം ചൂടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നാണ് ചെന്നൈ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here