
ഐപിഎൽ 2026–ന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലന ക്യാമ്പിൽ നിന്നുള്ള ഇതിഹാസതാരം എം എസ് ധോണിയുടെ സർഫറാസ് ഖാനിന്റെ കുട്ടിയോടൊപ്പം ഉള്ള ഹൃദയസ്പർശിയായ നിമിഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
Cutest video of the day 🫶
— Yash MSdian ™️ 🦁 (@itzyash07) March 22, 2026
MS Dhoni playing with Sarfaraz khan son
🥹💛#MSDhoni pic.twitter.com/Ob08WA9IYP
ചെന്നൈയുടെ ഐപിഎൽ മത്സരങ്ങൾക്ക് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൽ വച്ചാണ് രസകരമായ രംഗം അരങ്ങേറിയത്. പരിശീലനത്തിനിടയിലെ ചെറിയ ഇടവേളയിൽ ധോണി കുട്ടിയോടൊപ്പം വളരെ സ്നേഹത്തോടെ കളിച്ചും സംസാരിച്ചും സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
Also Read: 60 വയസ്സ് വരെ കളിക്കാമോ ? ധോണിയോട് ശിവകാർത്തികേയന്റെ ചോദ്യം
വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരാധകരിൽ നിന്നും വലിയ പ്രതികരണമാണ് ഉയരുന്നത്. ആറാമത്തെ ഐപിഎൽ കിരീടം തേടിയിറങ്ങുന്ന മലയാളിതാരം സഞ്ജു സാംസൺ ഉൾപ്പെടുന്ന ചെന്നൈ ടീം തങ്ങളുടെ ആദ്യ മത്സരത്തിൽ തിങ്കളാഴ്ച രാജസ്ഥാനെതിരെ ഇറങ്ങും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

