ഇത് ധോണിയുടെ അവസാന ഐപിഎൽ സീസൺ; പ്രവചിച്ച് മുൻ ഇന്ത്യൻ താരം

ms-dhoni-captain-cool-trade-mark

ഈ വർഷത്തെ ഐപിഎൽ സീസണോടെ ഇതിഹാസതാരം മഹേന്ദ്ര സിംഗ് ധോണി ലീഗിൽ നിന്നും വിരമിക്കുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. തന്റെ 19 ആം സീസൺ കളിക്കുന്ന ധോണിയുടെ പിൻഗാമിയായി സഞ്ജു സാംസൺ മാറുമെന്നും ഉത്തപ്പ പ്രവചിച്ചു.

ഈ സീസണിൽ ഒരു കളിക്കാരൻ എന്നതിൽ അധികം ഒരു മെന്റർ പ്ലെയർ എന്ന റോളിൽ ആകും ധോണി കളിക്കുക എന്ന് ഉത്തപ്പ പറഞ്ഞു. അദ്ദേഹം ഏഴാം നമ്പറിൽ കളിയ്ക്കാൻ സാധ്യത കുറവാണെന്നും പകരം എട്ടാം നമ്പറിലേക്ക് ചേക്കേറുമെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു. ഒരു നായകനെന്ന നിലയിൽ തിളങ്ങാൻ റിതുരാജിനെ പര്യാപ്തനാക്കുവനായിരിക്കും ധോണി ശ്രമിക്കുക എന്ന അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: “കാര്യങ്ങൾ കൂടുതൽ കഠിനമാകും!” – ടീമിനോട് തുറന്ന് പറഞ്ഞ് വിരാട് കോഹ്‌ലി
അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥന്‍ ധോണി എല്ലാ മത്സരങ്ങളിലും ലഭ്യമായിരിക്കുമെന്നും, ടീമിന്റെ തീരുമാനപ്രകാരം അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിക്കപ്പെടാമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News