
വർഷങ്ങളായി പുറത്തിറങ്ങാൻ കാത്തിരിക്കുന്ന ചിത്രമാണ് ചിയാൻ വിക്രം നായകനായ ധ്രുവനച്ചത്തിരം. പല കാരണങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഇങ്ങനെ മാറ്റി വച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനായ ഗൗതം മേനോൻ ഒരു ശക്തമായ നിലപാട് എടുത്തിരിക്കുകയാണ്.
‘ധ്രുവനച്ചത്തിരം’ പുറത്തിറങ്ങുന്നതുവരെ പുതിയ സിനിമകൾ സംവിധാനം ചെയ്യുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. യൂട്യൂബർ പ്രശാന്തുമായുള്ള പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചിത്രം 2025 ജൂലൈയിലോ ഓഗസ്റ്റിലോ റിലീസ് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
വിക്രം നായകനാകുന്ന ‘ധ്രുവനച്ചത്തിരം’ 2017-ൽ പൂർത്തിയാക്കി റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ, ചിത്രത്തിന്റെ റിലീസിന് നിരവധി തടസ്സങ്ങൾ നേരിട്ടു. പല റിലീസ് തീയതികളും പ്രഖ്യാപിക്കുകയും പിന്നീട് മുടങ്ങുകയും ചെയ്തു. 2023 നവംബറിൽ ധ്രുവനച്ചത്തിരം തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്നു. റിലീസ് പിന്നീട് മാറ്റിവെച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here